പ്രതിപക്ഷ നേതാവ് എന്ത് കള്ളവും പറയുന്ന നിലയിലേക്ക് അധപതിച്ചു, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ട്. ഈ ഒരാഴ്ച കൃത്യമായ പരിശോധന നടത്തും. പുതിയ കൊവിഡ് വകഭേദം കേരളത്തില്‍ കണ്ടെത്തിയിട്ടില്ല എന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് ക്ലസ്റ്ററുകള്‍ ഒന്നും രൂപപ്പെട്ടിട്ടില്ല. അത് വെബ്‌സൈറ്റില്‍ വന്ന പിശകാണ്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് സംഭവിച്ച ആ തെറ്റിനെപ്പറ്റി പരിശോധിക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.

കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്ത് കള്ളവും പറയുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. എന്തും പറയാനുള്ളതാണ് പ്രതിപക്ഷനേതാവ് എന്ന നേതൃസ്ഥാനം എന്ന് അദ്ദേഹം കരുതുകയാണെന്നും മന്ത്രി വീണാ ജോര്‍ജ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News