മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച അനുകൂലമെന്ന് സമരസമിതി നേതാക്കൾ. തർക്കം രമ്യമായി പരിഹരിക്കുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ മുനമ്പത്തെ പ്രശ്നങ്ങൾ മൂന്നു മാസത്തിനകം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായി സമരസമിതി നേതാക്കൾ പറഞ്ഞു. വിഷയ പരിഹാരത്തിൻ്റെ ഭാഗമായി ജുഡീഷ്യൽ കമ്മീഷനുമായി സഹകരിക്കാൻ തങ്ങൾ തയാറാണെന്നും കമ്മീഷൻ രൂപരേഖയുടെ സ്വഭാവമറിയാൻ ശ്രമിക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
സമരത്തിൽ നിന്നും പിന്മാറണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, അത് പൊതുയോഗത്തിൽ ചർച്ച ചെയ്തേ തീരുമാനിക്കാനാകൂവെന്ന് സമരസമിതി മറുപടി നൽകി. വഖഫിൻ്റെ ആസ്തി വിവരപ്പട്ടികയിൽ നിന്നും തങ്ങളുടെ ഭൂമി ഒഴിവാക്കുന്നത് വരെ സമരം തുടരുമെന്നും വിഷയം നേരിട്ട് ചർച്ച ചെയ്യാൻ അവസരം ഒരുക്കണം എന്നും സമരസമിതി നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുനമ്പത്തെ 600 ഓളം കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതോടെയാണ് വിഷയം തർക്കത്തിലായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here