യുഡിഎഫ് നേതാക്കള്‍ക്കും മുമ്പ് ധനസഹായം നല്‍കിയിട്ടുണ്ട്, പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് പുറത്ത്

cmdfr

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നിന്നും പൊതുപ്രവര്‍ത്തകരായ ഉഴവൂര്‍ വിജയന്‍, ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് പുതിയ കാര്യമായി അവതരിപ്പിക്കുന്ന പ്രതിപക്ഷ നിലപാട് ഇരട്ടത്താപ്പ്. ഈ വിഷയം പ്രതിപക്ഷം വിവാദമാക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗം. നേരത്തെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരുകളും രാഷ്ട്രീയ നേതാക്കളുടെ ചികില്‍സാ സഹായമായും മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായമായുമൊക്കെ പണം നല്‍കിയിട്ടുണ്ട് എന്ന ചരിത്രം മന:പൂര്‍വം വിസ്മരിച്ചാണ് യുഡിഎഫ്‌നേതാക്കള്‍ എല്‍ഡിഎഫ് സര്‍ക്കാറിനെ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാറുകളും വിവിധ യുഡിഎഫ് നേതാക്കള്‍ക്ക് വലിയതുക സഹായം നല്‍കിയിരുന്നു. മുന്‍ ധനകാര്യ മന്ത്രിയായിരുന്ന കെ.ടി. ജോര്‍ജ്ജിന്റെ മക്കളുടെ മുഴുവന്‍ വിദ്യാഭ്യാസ ചിലവും വഹിച്ചത് സര്‍ക്കാറായിരുന്നു. കൂടാതെ പ്രതിമാസം ജോര്‍ജിന്റെ മൂന്ന് മക്കള്‍ക്കും 100 രൂപ വീതം പോക്കറ്റ് മണി നല്‍കാനും 1972 മെയ് മാസം രണ്ടാം തീയ്യതി ഉത്തരവിറക്കിയിരുന്നു .

മുന്‍ മന്ത്രി ടി.കെ ദിവാകരന്റെ ഏഴ് മക്കള്‍ക്കും പ്രതിമാസം 100 രൂപ പോക്കറ്റ് മണി നല്‍കാന്‍ 1976 ഫെബ്രുവരി 6ന ്‌സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതുകൂടാതെ അദ്ദേഹത്തിന്റെ ഭാര്യക്ക് പ്രതിമാസം 250 രൂപ പെന്‍ഷനും നല്‍കി.പിന്നീടും പലര്‍ക്കും ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്‍പെടെ ധന സഹായം നല്‍കിയിട്ടുണ്ട്. ഇതെല്ലാം മറച്ച് വെച്ചാണ് പ്രതിപക്ഷം ഇപ്പോള്‍ സര്‍ക്കാറിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News