തെറ്റിനെ സംരക്ഷിക്കുന്ന നിലപാട് ഇടതുപക്ഷ സര്‍ക്കാരിനില്ല; അന്‍വറിന്റേത് പാര്‍ട്ടിയെ ദുര്‍ബലപെടുത്തുന്ന നിലപാട്: എ വിജയരാഘവന്‍

A Vijayaraghavan

പി വി അന്‍വര്‍ തുടര്‍ച്ചയായി പത്രസമ്മേളനം നടത്തുന്നത് ഇടതുപക്ഷ എംഎല്‍എ യില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ലെന്ന് എ വിജയരാഘവന്‍. ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ വിഷയങ്ങള്‍ അന്‍വര്‍ പാര്‍ട്ടി ശ്രദ്ധയില്‍ പെടുത്തുകയാണ് ചെയേണ്ടത്. ആ നിലയില്‍ കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ സ്വാഭാവികമായും പരിശോധിക്കും. സര്‍ക്കാര്‍ പരിശോധിക്കുമ്പോള്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് പരിശോധിക്കുക. തെറ്റായത് എന്തെങ്കിലും കണ്ടെത്തിയാല്‍ സ്വാഭാവികമായും നടപടി സ്വീകരിക്കുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള തെറ്റിനെ പിന്താങ്ങുകയോ, സംരക്ഷിക്കുകയോ ചെയ്യുന്ന നിലപാട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോ, പാര്‍ട്ടിക്കോ മുഖ്യമന്ത്രിക്കോ ഇല്ല.

ALSO READ: പൊതുഗതാഗതത്തെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു; റെയില്‍വേയെ സ്വകാര്യവത്കരിക്കാനാണ് ശ്രമം: വി. വസീഫ്

അന്‍വര്‍ പറയുന്ന പല ആരോപണങ്ങളും പരിശോധിക്കുമ്പോള്‍ ഇന്നത്തെ നിലക്ക് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതും, മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതും പൊതുവേ സിപിഐഎമ്മിനെ സഹായിക്കുന്നതല്ല.അത്തരം നിലപാട് മാറണം എന്നാണ് അദ്ദേഹത്തോട് സൂചിപ്പിച്ചത്. ഇപ്പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പൊതുസ്വഭാവം നോക്കിയാല്‍ മതി.
അത് പാര്‍ട്ടിയെ സഹായിക്കാനോ സര്‍ക്കാരിനെ സഹായിക്കാനോ അല്ലെന്നും അത് പാര്‍ട്ടി ചര്‍ച്ച ചെയ്തു ഉചിതമായ തീരുമാനം എടുക്കുമെന്നും എ വിജയരാഘവന്‍ കൂട്ടിചേര്‍ത്തു.പാര്‍ട്ടി സമൂഹത്തില്‍ ആണല്ലോ പ്രവര്‍ത്തിക്കുന്നത് ഒരു വ്യത്യാസവും കേരളത്തിലെ പാര്‍ട്ടിക്ക് സംഭവിച്ചിട്ടില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News