ഇടതുപക്ഷമാണ് ശരി, അതിനൊപ്പം ഉറച്ച് നിൽക്കും; ഡോ. പി സരിൻ

psarin

ഇടതുപക്ഷമാണ് ശരിയെന്നും അതിനൊപ്പം ഉറച്ച് നിൽക്കുമെന്നും ഡോ. പി സരിൻ.
പാർട്ടി പ്രവർത്തനത്തിൽ സജീവമായി തുടരുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായെത്തി യുഡിഎഫിന് കടുത്ത വെല്ലുവിളി ഉയർത്തിയ അദ്ദേഹം വ്യക്തമാക്കി.

“തദ്ദേശ തെരഞ്ഞെടുപ്പും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും നിർണായകമാണ്.അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടും.പാർട്ടി ഭരണഘടനയും പരിപാടിയും മനസ്സിലാക്കി മുന്നോട്ടു പോകും.”- സരിൻ പറഞ്ഞു.

ALSO READ; സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ്: തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യം; ആളുകളോട് വിശദീകരണം തേടുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

പാർട്ടിയിലെ ചുമതലകൾ സംബന്ധിച്ചു ചിന്തിക്കുന്നില്ല എന്നും
പദവികൾ അല്ല, ഉത്തരവാദിത്തം ആണ് താൻ ആസ്വദിക്കുന്നത് എന്നും സരിൻ വ്യക്തമാക്കി. ജില്ലാ കമ്മറ്റി അംഗം ആകുമെന്ന് പ്രചരണം പാർട്ടിയെ കുറിച്ച് അറിയാത്തവർ നടത്തുന്നതാണെന്നും ഇടത് മനസ്സ് കൊണ്ട് നടന്നയാൾ പൂർണമായും ഇടതുപക്ഷമാകുന്നുവെന്നും സരിൻ കൂട്ടിച്ചേർത്തു.

അതേസമയം ഡോ പി സരിൻ ഇന്ന് രാവിലെ എകെജി സെന്‍റർ സന്ദർശിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഡോ. പി സരിനെ സ്വീകരിച്ചു. മന്ത്രിമാരായ സജി ചെറിയാനും എകെ ബാലനും ഒപ്പമുണ്ടായിരുന്നു.പി സരിൻ ആദ്യമായി എകെജി സെന്‍ററിൽ എത്തിയതാണെന്നും ഞങ്ങൾ ആവേശത്തോടെ സ്വീകരിക്കുകയാണെന്നും എംവി ഗോവിന്ദൻ മാസ്റ്റർസ്വീകരണ ശേഷം മാസ്റ്റർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാവി രാഷ്ട്രീയ കാര്യങ്ങളും സംഘടനാ പ്രവർത്തനം അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ഘടകവും മറ്റു ചുമതലകളും സരിനുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News