ദില്ലിയിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലെഫ്റ്റനൻ ഗവർണർ

AAP

ദില്ലിയിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലെഫ്റ്റനൻ ഗവർണർ. കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷത്തിന്റെ പരാതിയിലാണ് വികെ സക്സേന അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തിൽ അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിക്കും പോലീസ് മേധാവിക്കും നിർദ്ദേശം നൽകി.

ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പ്രായ പ്രായമായവർക്കും വേണ്ടി ആം ആദ്മി പാർട്ടി പ്രഖ്യാപിച്ച ക്ഷേമ പദ്ധതിക്കെതിരെയാണ് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേനക്ക് പരാതി നൽകിയത്.

ALSO READ; യുപിയിൽ 14 കാരിയെ അച്ഛനും അമ്മാവനും മുത്തച്ഛനും പീഡിപ്പിച്ച് ഗർഭിണിയാക്കി

അർഹരായ സ്‌ത്രീകൾക്ക്‌ പ്രതിമാസം 2,100 രൂപ വീതം നൽകുന്ന മഹിള സമ്മാൻ യോജന പദ്ധതിയുടെ പേരിൽ വ്യക്തിഗത വിവരങ്ങൾ സർക്കാർ ശേഖരിക്കുകയാണന്നും പഞ്ചാബിൽനിന്ന്‌ ദില്ലിയിലേക്ക് പണം കൊണ്ടുവരുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ്‌ സന്ദീപ്‌ ദീക്ഷിത്‌ പരാതിയിൽ ഉന്നയിച്ചത്‌..കോൺഗ്രസ്‌ സ്ഥാനാർഥികളുടെ വീടുകളുടെ പരിസരത്ത്‌ പഞ്ചാബ്‌ പൊലീസിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തിയെന്നും സന്ദീപ്‌ ആരോപിച്ചു..
സന്ദീപ്‌ നൽകിയ പരാതിയിൽ ലഫ്‌. ഗവർണർ വി കെ സക്‌സേന അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

സംഭവത്തിൽ അന്വേഷണo നടത്താൻ ചീഫ്‌ സെക്രട്ടറിക്കും പൊലീസ്‌ മേധാവിക്കും ലഫ്‌. ഗവർണർ നിർദേശം നൽകി. അതേസമയം കോൺഗ്രസും ബിജെപിയും ചേർന്ന്‌ സർക്കാരിന്റെ ക്ഷേമപദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന്‌ മുൻമുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ്‌ കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരോപണങ്ങൾ രാഷ്‌ട്രീയപ്രേരിതമാണെന്നും എഎപിയുടെ തെരഞ്ഞെടുപ്പ്‌ വിജയസാധ്യതകൾ അട്ടിമറിക്കാൻ ലഫ്‌. ഗവർണറുടെ ഓഫീസിനെ ദുരുപയോഗിക്കുകയാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു… 22 ലക്ഷം സ്‌ത്രീകളാണ്‌ഇതിനോടകം മഹിള സമ്മാൻ യോജനയിൽ രജിസ്‌റ്റർ ചെയ്‌തത്‌. രജിസ്‌ട്രേഷൻ ക്യാമ്പുകൾ അലങ്കോലപ്പെടുത്താൻ ആദ്യം ഗുണ്ടകളെയും പിന്നീട്‌ പൊലീസിനെയും അയച്ചു. ഇപ്പോൾ തട്ടിപ്പ്‌ അന്വേഷണവും നടത്തുന്നു. ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം സമ്മതിച്ചിരിക്കയാണെന്നും കെജ്‌രിവാൾ വിമർശിച്ചു.

നേരത്തെ, ദില്ലി സർക്കാരിന്റെ മദ്യനയത്തിനെതിരെ കോൺഗ്രസ്‌ നൽകിയ പരാതിയാണ്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ ഉൾപ്പടെയുള്ളവരുടെ അറസ്റ്റ് ഉണ്ടായത്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News