20 ലക്ഷം രൂപയുടെ തക്കാളിയുമായി രാജസ്ഥാനിലേക്ക് പോയ ലോറി കാണാനില്ല

കമ്പോളത്തില്‍ വില കുതിച്ചതോടെ തക്കാളിക്കായി രാജ്യത്ത് പലയിടങ്ങളിലും വലിയ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ അരങ്ങേറിയിരുന്നു. തക്കാളിയെ ചെല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ അവസാനിച്ചതും, തക്കാളി മോഷണം, തക്കാളിക്ക് കാവല്‍ നില്‍ക്കാന്‍ സെക്യൂരിറ്റി എന്നിങ്ങനെ നിരവധി വാര്‍ത്തകളാണ് ഇതിനോടകം പ്രചരിച്ചത്. തക്കാളി വിറ്റ് കോടീശ്വരായവരുടെ കഥയും വാര്‍ത്തയായിരുന്നു.

ALSO READ: ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്: തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി

ഇപ്പോ‍ഴിതാ 20 ലക്ഷം രൂപയുടെ തക്കാളി കയറ്റിക്കൊണ്ടുപോയ ലോറി കാണാനില്ലെന്നുള്ള പരാതിയാണ് ഉയരുന്നത്. കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോയ ലോറിയാണ് കാണാതായിരിക്കുന്നത്. ശനിയാഴ്ച ജയ്പൂരിലെത്തേണ്ടിയിരുന്ന ലോറി ഇതുവരെ എത്തിയിട്ടില്ല. ഡ്രൈവറിൻ്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. സംഭവത്തിൽ കോലാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോലാറിലെ മെഹ്ത ട്രാൻസ്പോർട്ടിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലോറി. എസ്‌‌വിടി ട്രേഡേഴ്സ്, എജി ട്രേഡേഴ്സ് എന്നിവരുടെ തക്കാളിയാണ് ലോറിയിലുണ്ടായിരുന്നത്. ഇവരാണ് വിവരം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതിപ്പെട്ടത്. ജിപിഎസ് ട്രാക്കർ പ്രകാരം ലോറി 1600 കിലോമീറ്റർ സഞ്ചരിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ, പിന്നീട് ലോറി കണ്ടെത്താൻ സാധിച്ചിട്ടില്ല.

ALSO READ: മമ്മൂക്ക വന്ന് എന്നെ കെട്ടിപ്പിടിച്ചു, അത് സ്‌ക്രിപ്റ്റിലില്ലായിരുന്നു; അപ്പോള്‍ എന്റെ ചിന്ത മറ്റൊന്നിനെ കുറിച്ചായിരുന്നു: ഇര്‍ഷാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News