ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചു; മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഗോത്രമേഖലയായ മണ്ഡലയിലാണ് മുന്നറിയിപ്പ് നോട്ടീസുകള്‍ പോലും കൈമാറാതെയുള്ള പൊലിസ് നടപടി. അതേസമയം നിയമവിരുദ്ധമായി ബീഫ് കൈവശം വെച്ചതിനെത്തുടർന്നാണ് നടപടിയെന്നാണ് അധികൃതരുടെ ന്യായീകരണം.

Also Read; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കേറ്റ തോൽവി; നിലപാടുകളിൽ മലക്കം മറിഞ്ഞ് ആർഎസ്എസ്

ബീഫ് വീടുകളില്‍ സൂക്ഷിച്ചുവെന്നാരോപിച്ചാണ് മധ്യപ്രദേശിലെ മണ്ഡലയില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊലീസ് പൊളിച്ചു നീക്കിയത്. പൊലീസ് നടത്തിയ തെരെച്ചിലില്‍ ഫ്രിഡ്ജില്‍ പശുവിറച്ചി കണ്ടത്തയതിനെതുടര്‍ന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. മാത്രമല്ല വീടിന് പിറകിലായി അറുക്കാനായി പശുക്കളെ കെട്ടിയിട്ടിരുന്നതായും പൊലീസ് പറയുന്നു. 11 വീട്ടുടമസ്ഥരുടെയും പേരില്‍ ഗോവധവും ബീഫ് വില്പനയും ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. 11 പേരുടെയും വീടുകള്‍ സര്‍ക്കാര്‍ ഭൂമിയിലായതിനാലാണ് പൊളിച്ചുമാറ്റിയത് എന്നാണ് പൊലീസിന്റെ ന്യായീകരണം.

Also Read; വിശ്വാസികളെ യു.പി പോലീസിൻ്റെ വെടിയുണ്ടകൾക്ക് മുന്നിലേക്ക് എറിഞ്ഞ് കൊടുക്കാതെ നോക്കാം; യോഗിയുടെ ബലിപെരുന്നാൾ നിയന്ത്രങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കെ ടി ജലീൽ എം എൽ എ

അതേസമയം കുറ്റാരോപിതരായവരുടെ വീടുകള്‍ സ്വാഭാവിക നീതിക്ക് വിപരീതമായി പ്രാദേശിക ഭരണകൂടങ്ങള്‍ പൊളിച്ചുനീക്കുന്നുവെന്ന് മധ്യപ്രദേശ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിൽ വീടുകള്‍ തകര്‍ക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് വീടുകള്‍ പൊളിച്ചുനീക്കുകയെന്നത് ഒരു ഫാഷനായി മാറിയെന്നും സർക്കാരിനെതിരെ കോടതി വിമർശിച്ചിരുന്നു. അതിനുപിന്നാലെയും മുന്നറിയിപ്പ് നോട്ടീസുകള്‍ പോലും കൈമാറാതെയുള്ള പൊലിസ് നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here