വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം; പൊളിച്ചെഴുതി മദ്രാസ് ഹൈക്കോടതി

വിധവയുടെ ക്ഷേത്ര പ്രവേശനം തടഞ്ഞ നടപടിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ മരണത്തിനു ശേഷം ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭാര്യയെ വിലക്കിയ കേസിലാണ് കോടതിയുടെ വിമർശനം. സ്ത്രീ എന്ന നിലയിൽ തന്നെ ഏതൊരാൾക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധം ഇല്ലെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് എൻ. ആനന്ദ്വെങ്കിടെഷ് ആയിരുന്നു ഇക്കാര്യം സംബന്ധിച്ച് വിമർശനം നടത്തിയത്.

also read: കൊല്ലം ജില്ലയിൽ 9 റോഡുകള്‍ കൂടി ഉന്നത നിലവാരത്തിലേക്ക്

ഇറോഡ് ജില്ലയിലെ പെരിയകറുപ്പൻ ക്ഷേത്രത്തിലെ പൂജാരിയായ ഭർത്താവിന്റെ മരണ ശേഷം ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഭാര്യയെ വിലക്കിയിരുന്നു. എന്നാൽ വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം ആണെന്നും നിയമവാഴ്ചയുള്ള സമൂഹത്തിൽ ഇത് അംഗീകരിക്കാൻ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

also read: കെ എസ് ആർ ടി സി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; യുവാവ് പിടിയിൽ

ക്ഷേത്രോത്സവത്തിൽ ഉടനീളം ഇവർ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാനും, തടയാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News