പ്രണയിനികൾ ചുംബിക്കുന്നതോ, ആലിംഗനം ചെയ്യുന്നതോ ലൈംഗികാതിക്രമമാകില്ല; മദ്രാസ് ഹൈക്കോടതി

പരസ്പരം ഇഷ്ടപ്പെടുന്നവർ ഉഭയ സമ്മതത്തോടെ ആലിംഗനം ചെയ്യുന്നതിനേയോ, ചുംബിക്കുന്നതിനേയോ ലൈംഗികാതിക്രമമായി കാണാൻ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ ഒരാളെ ലൈംഗികമായി ആക്രമിച്ചാൽ മാത്രമേ അത് ലൈംഗികാതിക്രമമായി കാണാൻ കഴിയൂവെന്നും വ്യക്തമാക്കി. തൻ്റെ മുൻ കാമുകനെതിരെ പെൺസുഹൃത്ത് നൽകിയ പരാതിയിലാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിൻ്റെ വിധി. സംഭവത്തിൽ യുവതി നൽകിയ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന 21-കാരനെതിരേയാണ് 19-കാരി പരാതി നൽകിയിരുന്നത്.

ALSO READ: വായുമലിനീകരണത്തിൽ നടപടി വൈകി; കേന്ദ്ര, ദില്ലി സർക്കാരുകൾക്ക് രൂക്ഷ വിമർശവുമായി സുപ്രീം കോടതി

മൂന്നു വർഷത്തോളം അടുപ്പത്തിലായിരുന്ന ഇരുവരും ആളൊഴിഞ്ഞൊരു സ്ഥലത്ത് വെച്ച് ഏറെ നേരം സംസാരിക്കുന്നതിനിടെ യുവാവ് യുവതിയെ കെട്ടിപ്പിടിച്ച് ചുംബിച്ചെന്നും പിന്നീട് വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിൻ്റെ വീട്ടിൽ വിവാഹാലോചനയുമായി എത്തിയെങ്കിലും യുവാവ് വിവാഹത്തിൽ നിന്നും പിന്മാറിയെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പെൺകുട്ടിയുടെ പരാതി. എഫ്‌ഐആറിൽ പെൺകുട്ടി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ശരിയാണെങ്കിലും ഹർജിക്കാരൻ ക്രിമിനല്‍ കുറ്റം ചെയ്തതായി കണക്കാക്കാനാകില്ലെന്നും ഇക്കാര്യത്തിൽ ക്രിമിനല്‍ കുറ്റം ചുമത്തിയാല്‍ അത് ദുരുപയോഗത്തിന് തുല്യമാകുമെന്നും കോടതി നിരീക്ഷിച്ചു. ഉഭയ സമ്മതത്തോടെയാണെങ്കില്‍, ലൈംഗികാതിക്രമത്തിൻ്റെ നിർവചനത്തിന് കീഴില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News