മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മലബാർ മേഖലാതല അവലോകന യോഗം ഇന്ന്

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മലബാർ മേഖലാതല അവലോകന യോഗം ഇന്ന് കോഴിക്കോട് നടക്കും. ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്ററിലാണ് യോഗം നടക്കുക. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുടെ അവലോകനമാണ് നടക്കുക.

ALSO READ:സിക്കിം മിന്നല്‍ പ്രളയം: മരണം 14 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.50 വരെ ജില്ലകളിലെ പ്രധാന പദ്ധതികളുടേയും പരിപാടികളുടേയും അവലോകനം നടക്കും. വൈകീട്ട് 3.30 മുതൽ അഞ്ച് വരെ പൊലീസ് ഓഫീസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്‌നങ്ങൾ അവലോകനം ചെയ്യും. തിരുവനന്തപുരം, തൃശൂർ, എറണാകുളം മേഖലാ അവലോകന യോഗങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. അവസാനത്തെ മേഖലാ യോഗമാണ് ഇന്ന് കോഴിക്കോട് നടക്കുന്നത്.

ALSO READ:തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News