ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ മലയാളി താരം എച്ച് എസ് പ്രണോയ് സെമി ഫൈനലിലേക്ക്. നിലവിലെ ലോക ചാമ്പ്യനായ ഡെൻമാർക്കിന്റെ വിക്ടർ അക്സെൽസനെ പരാജയപ്പെടുത്തിയാണ് പ്രണോയ് സെമി ഫൈനലിലെത്തിയത്. 13-21, 21-15, 21-16 എന്നിങ്ങനെയാണ് സ്കോർ.
also read: പാലാരിവട്ടത്ത് സ്വകാര്യ ബസുകള്‍ തമ്മിൽ മത്സരയോട്ടം; ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കും പരുക്കേറ്റു
പ്രീ ക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്റെ മുന്‍ ലോക ചാമ്പ്യന്‍ ലോ കീന്‍ യൂവിനെയാണ് പ്രണോയ് അട്ടിമറിച്ചത്. മൂന്ന് ഗെയിമുകളിൽ 21-18, 15-21, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം.
അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സ്വാതിക് സായ്രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി. എഡിഷനിലെ വെങ്കലം നേടിയ സഖ്യം ഇന്തോനേഷ്യയുടെ ലിയോ റോളി കര്‍ണാണ്ടോ- ഡാനിയല്‍ മാര്‍ട്ടിന്‍ സഖ്യത്തെ തോല്പിച്ചാണ് മെഡല്‍ പ്രതീക്ഷ നൽകിയത്.
also read:യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങായി ചന്ദ്രയാന്‍ 3 വിക്ഷേപണം
വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ക്വാര്‍ട്ടറിൽ എത്തിയില്ല. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ചെന്‍ ക്വിംഗ് ചെന്‍- ജിയാ യി ഫാന്‍ സഖ്യത്തോട് നേരിട്ടുള്ള മത്സരങ്ങൾക്ക് പരാജയം ഏറ്റുവാങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here