മുന്‍വൈരാഗ്യം; കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്തിയാള്‍ അറസ്റ്റില്‍

കോട്ടയത്ത് യുവാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസിന്റെ പിടിയില്‍. അകലകുന്നം കടലുമ്മാക്കല്‍ ഭാഗത്ത് ആലേകുന്നേല്‍ വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന ശ്രീജിത്ത് എം.ജിയാണ് പള്ളിക്കത്തോട് പൊലീസിന്റെ പിടിയിലായത്.

ALSO READ: ഓടിക്കൊണ്ടിരിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കത്തി നശിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാര്‍ ഡ്രൈവര്‍

കഴിഞ്ഞദിവസം രാത്രിയില്‍ അകലകുന്നം സ്വദേശിയായ രതീഷ് എം.റ്റി എന്നയാളെയാണ് പ്രതി ആക്രമിച്ചു കൊലപ്പെടുത്തിയത്. രതീഷ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്ന സമയം തവളപ്‌ളാക്കല്‍ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് ഇയാള്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കയ്യില്‍ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും, കഴുത്തും, വാരിയെല്ലുകളും അടിച്ചൊടിക്കുകയും ചെയ്തു. ഇയാളുടെ ചവിട്ടേറ്റ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് കേടു സംഭവിച്ചിട്ടുണ്ട്. മുന്‍വൈരാശ്യമാണ് കൊലപാതകത്തിന് കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News