പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് വീഡിയോ അയച്ചുകൊടുത്തശേഷം ഭീഷണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി അഭിഭവൻ വീട്ടിൽ നിന്നും തട്ടയിൽ ചന്ദ്രവേലിപ്പടി പുഷ്പവിലാസം വീട്ടിൽ താമസം അഭിജിത് കെ എസ് (20) ആണ് കൊടുമൺ പോലീസിന്റെ പിടിയിലായത്. 2021 സെപ്റ്റംബർ ആദ്യം കൊടുമൺ വൈകുണ്oപുരം ക്ഷേത്രത്തിന് സമീപത്തു നിന്നും, സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി പ്രതിയുടെ തുമ്പമണ്ണിലെ വാടക വീട്ടിലെത്തിച്ച് അവിടെ വച്ചും, മറ്റൊരു ദിവസം പെൺകുട്ടിയുടെ വീട്ടിൽ വച്ചും ബലാൽസംഗം ചെയ്തു.പിന്നീട് പ്രതി താമസിക്കുന്ന ചന്ദ്രവേലിപ്പടിയിലെ വീട്ടിലെത്തിച്ചും ലൈംഗികമായി പീഡിപ്പിച്ചു.

ALSO READ:കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സെപ്തംബർ 18 മുതൽ 23 വരെ ഓൺലൈൻ ക്ലാസുകൾ നടത്തും

കഴിഞ്ഞവർഷം നവംബർ 16 ന് കാറിൽ കയറ്റിക്കൊണ്ടുപോയി ഇയാളുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചു. കൂടാതെ, ലൈംഗികവേഴ്ച്ച നടത്തിയതിന്റെ വീഡിയോ കയ്യിലുണ്ട് എന്ന സന്ദേശം ഈമാസം 13 രാത്രി 9 ന് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പെൺകുട്ടിയുടെ മൊഴിവാങ്ങി കേസ് രജിസ്റ്റർ ചെയ്ത കൊടുമൺ പോലീസ്, അന്വേഷണത്തിൽ തട്ടയിലെ വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 14 ന് രാത്രി 8 മണിയോടെ കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്. പ്രതിയെ മൊബൈൽ ഫോണിൽ പെൺകുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു, പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി തെളിവുകൾ ശേഖരിച്ചു.

ALSO READ:‘കെ സി ജോസഫ് കുഴിതോണ്ടി പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നു; താൻ മിതത്വം പാലിക്കുകയാണ്’; കെ സി ജോസഫിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കൊടുമൺ പോലീസ് ഇൻസ്‌പെക്ടർ അവധിയിൽ പോയതിനെതുടർന്ന് അടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിനായിരുന്നു അന്വേഷണചുമതല. പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പോലീസ് കൈക്കൊണ്ടു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മറ്റ് നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ നിർദ്ദേശാനുസരണം കൊടുമൺ എസ് എച്ച് ഓ പ്രവീൺ ,അടൂർ എസ് എച്ച് ഓ ശ്രീകുമാർ, എസ് സി പി ഓമാരായ ശിവപ്രസാദ് , പ്രമോദ്, സി പി ഓമാരായ മാരായ രാജീവൻ , അജിത്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News