വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ വസ്തുത എന്തെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. വിഷയത്തിൽ മുഖ്യമന്ത്രി ഇന്നലെ വ്യക്തത വരുത്തിയിട്ടുണ്ട്. തെറ്റായ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നായി സർക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിൽ കേന്ദ്ര സർക്കാരിൻ്റെ സഹായം ഇതുവരെയും ലഭിച്ചിട്ടില്ല. കേന്ദ്രത്തെ രക്ഷിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷത്തിനെതിരെ ബിജെപിയും കോൺഗ്രസും മാധ്യമങ്ങളും ഒറ്റക്കെട്ടാണ്. എന്താണ് കേന്ദ്രം മേപ്പാടി ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം നല്‍കാത്തത് എന്ന ചര്‍ച്ചയാണ് ഉയരേണ്ടതെന്നും പകരം കേന്ദ്രത്തെ രക്ഷിച്ചെടുക്കുക എന്ന അജണ്ടയാണ് ഇവിടെ നടക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പ്രധാനമന്ത്രി വന്ന് പോയിട്ട് എത്ര ദിവസമായി? 500ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ ദുരന്തത്തില്‍ ചില്ലിക്കാശ് കേന്ദ്രം നല്‍കിയോ? തെറ്റായി വാര്‍ത്ത നല്‍കിയവര്‍ അതില്‍ കിടന്ന് ഉരുളാതിരിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളെ ഇപ്പോള്‍ കാണാന്‍ തുടങ്ങിയതല്ല. കേന്ദ്രസര്‍ക്കാര്‍ സഹായം തടസ്സപ്പെടണം എന്നാഗ്രഹിക്കുന്നവരുടെ വാദങ്ങളാണ് ഇതെല്ലാം. രാഷ്ട്രീയമാകാം,ഇടത് പക്ഷത്തോടുളള വിയോജിപ്പുമാകാം. പക്ഷേ, അത് ദുരന്തമുഖത്താകരുത് മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here