ദേശീയ ഗുസ്തി ഫെഡറേഷൻ്റെ അംഗത്വം സസ്പെൻസ് ചെയ്തു

ദേശീയ ഗുസ്തി ഫെഡറേഷൻ്റെ അംഗത്വം ലോക ഗുസ്തി ഫെഡറേഷൻ സസ്പെൻസ് ചെയ്തു. തെരഞ്ഞെടുപ്പ് നടക്കാത്തതിനെ തുടർന്ന് ആണിത്. രാജ്യത്തെ ഗുസ്തി താരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മത്സരിക്കാനാവില്ല. നാളുകളായി പല വിവാദങ്ങളിലൂടെയും കടന്നു പോകുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് ഈ നടപടി തിരിച്ചടിയാണ്‌.

also read: ശൈലജ ടീച്ചറുടെ പുസ്തകം നിർബന്ധിത പാഠഭാഗമല്ല, പുസ്തകം ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിൽ

ഇന്ത്യന്‍ ദേശീയ ഗുസ്തി ഫെഡറേഷന് കനത്ത ആഘാതമാണ് രാജ്യാന്തര ഗുസ്തി ഫെഡറേഷന്‍റെ വിലക്ക്. തെരഞ്ഞെടുപ്പ് നടത്താനുള്ള 45 ദിവസത്തെ സമയപരിധി അവസാനിച്ചതോടെയാണ് ലോക ഗുസ്തി ഫെഡറേഷന്‍ ഇന്ത്യക്കെതിരെ നടപടിയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയില്ലെങ്കില്‍ വിലക്ക് നേരിടേണ്ടി വരുമെന്ന് ലോക ഗുസ്തി ഫെഡറേഷൻ മുന്നറിയിപ്പ് ഇന്ത്യന്‍ ദേശീയ ഗുസ്തി ഫെഡറേഷന് നല്‍കിയെങ്കിലും സംസ്ഥാന അസോസിയേഷനുകള്‍ കോടതിയിലേക്ക് നീങ്ങിയത് അടക്കമുള്ള കാര്യങ്ങള്‍ ഇലക്ഷന്‍ വൈകിപ്പിച്ചു.

സസ്പെന്‍ഷന്‍ നേരിടുന്നതോടെ വരാനിരിക്കുന്ന ലോക ഗുസ്‍തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാവില്ല. ന്യൂട്രല്‍ താരങ്ങളായി മാത്രമേ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാൻ കഴിയു. സെപ്റ്റംബർ 16ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഒളിംപിക്സ് യോഗ്യതയ്ക്കായുള്ള മത്സരങ്ങള്‍ കൂടിയാണ്.

also read: പ്രമുഖ നടി സീമാ ദേവ് അന്തരിച്ചു

ദേശീയ ഗുസ്തി ഫെഡറേഷന്‍ രാജ്യാന്തര ഗുസ്തി ഫെഡറേഷന്‍റെ വിലക്ക് നേരിടുന്നത് ഇതാദ്യമല്ല. ജനുവരിയില്‍ റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിലക്ക് നേരിട്ടിരുന്നു. ബ്രിജ് ഭൂഷന്‍ ശരൺ സിങ്ങിനെതിരെ താരങ്ങള്‍ ലൈംഗികാരോപണങ്ങള്‍ ഉയർത്തിയതോടെ മെയ് മാസത്തില്‍ വീണ്ടും വിലക്കുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News