എ ഡി എമ്മിന്‍റെ മരണം: സർക്കാർ ശക്തമായ നടപടിയുമായാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി വി എൻ വാസവൻ

VN VASAVAN

എഡി എം നവീൻ ബാബുവിന്‍റെ മരണത്തിൽ സർക്കാർ ശക്തമായ നടപടിയുമായാണ് മുന്നോട്ടുപോകുന്നത്
സഹകരണ മന്ത്രി വി എൻ വാസവൻ. റവന്യൂ മന്ത്രി കെ രാജൻ അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുത്ത പശ്ചാത്തലത്തിൽ പി പി ദിവ്യയ രാജി വച്ചത് പാർട്ടി ആവശ്യപ്പെട്ട പ്രകാരമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ നടക്കുന്നത് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കും. കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു, ഭാവികാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കും. പ്രതിപക്ഷത്തിന്‍റേത് അവരുടെ രാഷ്ട്രീയ നിലപാടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News