യുഎപിഎ കേസുകള്‍; ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവെന്ന് സമ്മതിച്ച് കേന്ദ്രം, മറുപടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

john brittas

യുഎപിഎ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവെന്ന് സമ്മതിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസഭയില്‍ ഡോ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് മറുപടി. 2022ല്‍ 1005 യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ശിക്ഷിക്കപ്പെട്ടത് വെറും 41 പേരെന്നും മറുപടിയില്‍ പറയുന്നു.

ALSO READ: വിലങ്ങാട് ദുരന്തം; ദുരന്തബാധിതകുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാജന്‍

2018- 2022 വരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് 5023 യുഎപിഎ കേസുകളാണ്. ഇതില്‍ ശിക്ഷിക്കപ്പെട്ടത് വെറും 252 കേസുകളില്‍ മാത്രമാണ് അഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ യുഎപിഎ ഡേറ്റകള്‍ സൂക്ഷിക്കുന്നില്ലെന്നും മന്ത്രാലയം നല്‍കിയ മറുപടിയിലുണ്ട്.

ALSO READ: മുനമ്പം വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് പ്രശ്നം സങ്കീർണമാക്കുന്നു: ഐഎൻഎൽ

കേസുകളില്‍ കുറ്റവിമുക്തരായ വ്യക്തികള്‍ക്ക് നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ലെന്നും കേന്ദ്രം നല്‍കിയ മറുപടിയിലുണ്ട്. യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ് ഇത് തുറന്നുകാണിക്കുന്നതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

News Summary- Union Home Ministry admits that the number of people convicted in UAPA cases is very low

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News