എന്നാലും ഇങ്ങനെയുണ്ടോ ഒരബദ്ധം, സ്പാനിഷ് താരം യമാലിന്റെ പ്രവൃത്തിയില്‍ അടക്കിപ്പിടിച്ച ചിരിയുമായി സോഷ്യല്‍ മീഡിയ

ബെര്‍ലിനില്‍ നടന്ന യൂറോകപ്പ് ഫൈനല്‍ മല്‍സരത്തിലെ സ്പാനിഷ് വിജയാഹ്ലാദത്തിനിടെ സ്‌പെയിന്‍ താരം ലമിന്‍ യമാലിനു സംഭവിച്ചൊരു അബദ്ധത്തില്‍ ഊറിച്ചിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഫൈനലില്‍ ഇംഗ്ലണ്ടിനെ കീഴടക്കി യൂറോ ചാംപ്യന്‍മാരായ സ്പാനിഷ് താരങ്ങള്‍ ഡ്രസ്സിങ് റൂമില്‍ ആഘോഷ തിമര്‍പ്പിലായിരുന്നു. ഇതിന്റെ ആവേശത്തില്‍ യമാല്‍ കാണിച്ചൊരു പ്രവൃത്തിയാണ് അബദ്ധമായി മാറിയത്. വിജയാഹ്ലാദത്തിനു പിന്നാലെ ഡ്രസ്സിങ് റൂമിലെത്തിയ യമാല്‍ അവിടെ നിന്നും ഒരു ഇന്‍സ്റ്റഗ്രാം ലൈവ് ചെയ്തു. ഏകദേശം 5 ലക്ഷം പേര്‍ ഈ ലൈവ് തല്‍സമയം തന്നെ കണ്ടു. എന്നാല്‍, ലൈവിലെ ദൃശ്യങ്ങള്‍ കാഴ്ചക്കാരെ അമ്പരിപ്പിക്കുന്നതായിരുന്നു. ഏതാനും സ്പാനിഷ് താരങ്ങള്‍ ഡ്രസ്സിങ് റൂമിലിരുന്ന് വസ്ത്രം മാറ്റുന്നു. അതിലിപ്പൊ എന്താന്നല്ലേ, കാര്യമുണ്ട്.

ALSO READ: ആസിഫിനെ ഓര്‍ത്ത് അഭിമാനം; പിന്തുണയുമായി അമല പോള്‍

ദൃശ്യങ്ങളിലുള്‍പ്പെട്ട സ്പാനിഷ് താരങ്ങളില്‍ ഭൂരിഭാഗവും നൂല്‍ബന്ധം പോലും ഇല്ലാതെയായിരുന്നു ആ സമയം ഡ്രസ്സിങ് റൂമില്‍ നിന്നിരുന്നതെങ്കിലോ.! ഒരു ചെറിയ ചിരി വരുന്നില്ലേ? അതായിരുന്നു യമാലിന് പിണഞ്ഞ അബദ്ധം. തീര്‍ന്നില്ല, സംഗതി സോഷ്യല്‍മീഡിയ അല്ലേ, ദൃശ്യങ്ങള്‍ നാട്ടില്‍ പാട്ടാകാതിരിക്കുമോ.? വസ്ത്രമില്ലാത്ത സ്പാനിഷ് താരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ആയിരക്കണക്കിന് ആളുകള്‍ നിമിഷ നേരം കൊണ്ട് ലോകമാകെ പങ്കുവെച്ചു. അങ്ങനെ യമാലിനു സംഭവിച്ച കുഞ്ഞബദ്ധം നാട്ടിലാകെ വൈറലായി.

അതേസമയം, 2024 യൂറോകപ്പിലെ താരമാണ് സ്പാനിഷ് താരം ലമിന്‍ യമാല്‍. സ്പെയിനിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹമാണ്. ടൂര്‍ണമെന്റില്‍ നാല് അസിസ്റ്റും ഒരു ഗോളും സ്വന്തമാക്കിയ 17-കാരന്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News