രാജ്യത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് ചന്ദ്രയാന്‍ 3 പറന്നുയരുമ്പോൾ കൈവരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘ചന്ദ്രയാന്‍-1 വരെ, ഭൂമിശാസ്ത്രപരമായി നിഷ്‌ക്രിയവും വാസയോഗ്യമല്ലാത്തതുമായ ഒരു ആകാശഗോളമാണ് ചന്ദ്രന്‍ എന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചന്ദ്രനെ ചലനാത്മകവും ഭൂമിശാസ്ത്രപരമായി സജീവവുമായ ഒന്നായാണ് കാണുന്നത്. കൂടാതെ ജലത്തിന്റെയും മഞ്ഞുപാളികളുടെ സാന്നിധ്യവുമുണ്ട്. ഭാവിയില്‍ ചന്ദ്രന്‍ വാസയോഗ്യമായ ഇടമായി മാറിയേക്കാം’- മോദി ട്വിറ്ററില്‍ കുറിച്ചു.
14th July 2023 will always be etched in golden letters as far as India’s space sector is concerned. Chandrayaan-3, our third lunar mission, will embark on its journey. This remarkable mission will carry the hopes and dreams of our nation. pic.twitter.com/EYTcDphaES
— Narendra Modi (@narendramodi) July 14, 2023
ചന്ദ്രയാന്‍ 3 പറന്നുയരുന്ന ജൂലൈ 14 ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ സുവര്‍ണ അക്ഷരങ്ങളിലായിരിക്കും രേഖപ്പെടുത്തുകയെന്നും മോദി പറഞ്ഞു.പേടകവും വഹിച്ച് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റ് 2.35നാണ് വിക്ഷേപണത്തറയില്‍ നിന്നു ബഹിരാകാശത്തേക്ക് കുതിച്ചു.ഇന്നലെ ഉച്ചയ്ക്കാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്. 25 മണിക്കൂറും 30 മിനിറ്റുമാണ് കൗണ്ട് ഡൗണ്‍ ഉണ്ടായിരുന്നത്.
2019ല്‍ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ദൗത്യം മറന്നു, പഴുതുകളെല്ലാം അടച്ചാണ് ഇക്കുറി ഐഎസ്ആര്‍ഒ ചന്ദ്രയാന്‍ 3നെ ഭ്രമണ പഥത്തിലേക്ക് അയക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന വെല്ലുവിളിയും ഇതുതന്നെ. യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ആഗസ്റ്റില്‍ സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3 എന്ന് പേരുമാറ്റിയ ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ വിക്ഷേപണവാഹനമായ ജിഎസ്എസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റിന്റെ ഏഴാമത്തെ ദൗത്യമാണ് ഇന്ന് നടന്നത്.
Also Read: ചരിത്രം കുറിക്കാൻ ചന്ദ്രയാൻ 3 ; വിക്ഷേപണം പൂർത്തിയായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here