ഗ്യാൻവാപി സർവ്വേ; സുപ്രിംകോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി

ഗ്യാൻവാപിയിൽ സർവ്വേ നടത്തുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മസ്ജിദ് കമ്മിറ്റി. എഎസ്ഐ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) സർവ്വേയ്ക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയാണ് അൻജുമനെ ഇൻതിസാമിയ മസ്ജിദ് ഭാരവാഹികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

Also Read: മണിപ്പൂര്‍ കലാപത്തിന് അയവില്ല, മൂന്ന് മാസങ്ങള്‍ പിന്നിടാനിരിക്കെ വീണ്ടും സംഘര്‍ഷം

അലഹബാദ് ഹൈക്കോടതി വിധി വന്നു മണിക്കൂറുകൾക്കു പിറകെയാണ് മസ്ജിദ് കമ്മിറ്റിയുടെ നീക്കം. സർവ്വേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലെ വരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു ഇന്ന് ഹൈക്കോടതി. പുരാവസ്തു വകുപ്പിന് സർവ്വേ നടത്താൻ അനുവാദം നൽകിയിരിക്കുകയാണ് കോടതി.

ഹിന്ദു ക്ഷേത്രം തകർത്താണോ പള്ളി നിർമിച്ചതെന്ന് നിർണയിക്കാനുള്ള ഏക മാർഗം സർവേയാണെന്ന് അവകാശപ്പെട്ട് നാല് സ്ത്രീകൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ജൂലൈ 21ന് വരാണസി കോടതിയാണ് പുരാവസ്തു വകുപ്പിൻറെ സർവ്വേയ്ക്ക് ഉത്തരവിട്ടത്. ജൂലൈ 24ന് സർവേ തുടങ്ങുകയും ചെയ്തു.

തുടർന്ന് മസ്ജിദ് കമ്മറ്റി സർവേക്കെതിരെ ആദ്യം സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ നിർദേശ പ്രകാരം പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മസ്ജിദിന്റെ കെട്ടിടത്തിന് 1000 വർഷത്തിലേറെ പഴക്കമുണ്ടെന്നും സർവ്വേയുടെ ഭാഗമായുള്ള കുഴിയെടുക്കൽ കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.

തുടർച്ചയായ മൂന്ന് ദിവസത്തെ വാദംകേൾക്കലിനുശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എത്രയും വേഗം സർവേ നടപടികൾ പൂർത്തിയാക്കണമെന്ന് പുരാവസ്തു വകുപ്പിന് കോടതി നിർദേശം നൽകി.

Also Read: വിദേശ വനിതയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രതികളെ റിമാന്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News