കാത്തിരിപ്പിന് വിരാമം, മമ്മൂട്ടി-മഹേഷ് നാരായണൻ മൾട്ടിസ്റ്റാർ ഫിലിം ഈസ് ഓൺ! മോഹൻലാലും കുഞ്ചാക്കോബോബനും ചിത്രത്തിനായി ശ്രീലങ്കയിൽ

ഊഹാപോഹങ്ങൾക്ക് വിടനൽകി മഹേഷ്നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രം ശ്രീലങ്കയിൽ തുടങ്ങുന്നു. ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നതിനായി മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർതാരം മോഹൻലാലും ശ്രീലങ്കയിലെത്തി. നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിലെ രണ്ട് വിലയേറിയ താരങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതയുള്ള ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിൻ്റെ ഭാഗമായി താരങ്ങൾ ശ്രീലങ്കയിലേക്ക് യാത്ര തിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലാണ്. നിർമാതാവ് ആൻ്റണി പെരുമ്പാവൂരാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. കൊളംബോയിലേക്ക് പോകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മെഗാതാരം മമ്മൂട്ടിയും കുഞ്ചാക്കോബോബനും ആണ് വീഡിയോയിലുള്ള താരങ്ങൾ.

View this post on Instagram

A post shared by Antony Perumbavoor (@antonyperumbavoor)

കൂടാതെ ആൻ്റണി പെരുമ്പാവൂരും മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും ജോർജും വീഡിയോയിലുണ്ട്. ചിത്രത്തിനായി മോഹൻലാൽ രണ്ട് ദിവസം മുമ്പേ കൊളംബോയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. മമ്മൂട്ടിയും മോഹൻലാലും കൊളംബോയിൽ ഒരേ ഹോട്ടലിലാണ് താമസിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇരുവരും 2008 ൽ പുറത്തിറങ്ങിയ ട്വൻ്റി 20 യിൽ ആയിരുന്നു ഒരുമിച്ച് അഭിനയിച്ചത്.

ALSO READ: നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

പിന്നീട് 2013-ൽ കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലും ഇവർ ഒരുമിച്ചെങ്കിലും ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലായിരുന്നു. ശ്രീലങ്കയ്ക്ക് പുറമേ യുകെ, അസർബൈജാൻ, ദുബായ്, ദില്ലി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണമുണ്ട്. ബോളിവുഡിൽ നിന്നുള്ള മാനുഷ് ആണ് ചിത്രത്തിൻ്റെ ഛായാ​ഗ്രാഹകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News