‘നോവ് മായുന്നില്ല’; മൂന്നാർ പെട്ടിമുടി ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്സ്

2020 ആഗസ്‌ത് ആറിന് അര്‍ധരാത്രിയായിരുന്നു കേരളത്തെ നടുക്കിയ ആ ദുരന്തം. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് വൻ ദുരന്തമായി കലാശിച്ചത്. മൂന്നാറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ പെട്ടിമുടി തേയില തോട്ടത്തിലുണ്ടായ ഉരുൾപൊട്ടലിൽ 70 പേരുടെ ജീവനാണ് പൊളിഞ്ഞത്. 22 കുടുംബങ്ങള്‍ താമസിച്ചിരുന്ന നാല് ലയങ്ങളുടെ മുകളിലേക്ക് മലയിടിഞ്ഞായിരുന്നു അപകടം.

മൂന്നു കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് ഉരുള്‍പൊട്ടി ലയങ്ങളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.
4 ലയങ്ങളിൽ താമസിച്ചിരുന്ന 82 പേരില്‍ രക്ഷപ്പെട്ടത് 12 പേര്‍ മാത്രം. നാല് പേരുടെ മൃതദേഹം ഇനിയും കണ്ടെടുക്കാനായില്ല. മണ്ണിനടിയില്‍പ്പെട്ട നാല് പേര്‍ക്കായി രണ്ടാഴ്‌ചയോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇപ്പോഴുമവർ കാണാമറയത്താണ്.

Also Read: ആലുവയിലെ കൊലപാതകം; കുറ്റകൃത്യം പുന:സൃഷ്ടിച്ചുള്ള പരിശോധന ഇന്ന്

കനത്ത മഴയില്‍ വാര്‍ത്താവിനിമയ സംവിധാനം തകരാറിലായതോടെ അര്‍ധരാത്രിയുണ്ടായ ദുരന്തം പുറംലോകമറിഞ്ഞത് പിറ്റേദിവസം പുലര്‍ച്ചെ മാത്രമായിരുന്നു. ഒരു മനസ്സോടെയുള്ള രക്ഷാപ്രവർത്തനമായിരുന്നു പിന്നെ കേരളം കണ്ടത്. പന്ത്രണ്ട് പേരെ ജീവനോടെ പുറത്തെടുത്തു. 66 മൃതദേഹങ്ങൾ കണ്ടെടുത്തു. പെട്ടിമുടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ രാജമല മൈതാനത്താണ് ഇവരെ സംസ്കരിച്ചത്. മുഖ്യമന്ത്രി, ഗവര്‍ണര്‍, മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ദുരന്തസ്ഥലത്തെത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപവീതം ധനസഹായം നൽകി
സർക്കാർ അവരെ ചേർത്തു നിർത്തി. ഭവനരഹിതരായവര്‍ക്ക് സൗജന്യമായി കുറ്റിയാര്‍വാലിയില്‍ വീടുകള്‍ നിര്‍മിച്ചുനല്‍കി. ജീവൻ ബാക്കിയായവരെ മാന്യമായി പുനരധിവസിപ്പിച്ചെങ്കിലും ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് ദുരന്തം സമ്മാനിച്ചത് തീരാനോവാണ്.

Also Read: ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലുള്ള മെഴുകുതിരി സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി; പന്തല്‍ കത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News