രാജ്യ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 27ന് ശേഷം ദില്ലിയിലെ പ്രചാരണ റാലികളിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന താര പ്രചാരകരുടെ പട്ടിക കോൺഗ്രസും ആം ആദ്മിയും നേരത്തെ പുറത്തിറക്കിയിരുന്നു.
സുനിത കെജ്രിവാൾ അടക്കം 40 പേർ ഉൾപ്പെടുന്നതാണ് ആം ആദ്മിയുടെ പട്ടിക. മല്ലികാർജുൻ ഖാർഗയും രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും കോൺഗ്രസിനായി പ്രചാരണത്തിനിറങ്ങും. അതിനിടെ പ്രദർശനം വിലക്കിയ അൺ ബ്രേക്കബിൾ എന്ന ഡോക്യുമെൻ്ററി യൂട്യൂബറും വ്ളോഗറുമായ ധ്രുവ് റാഠി പുറത്തുവിട്ടു.
ALSO READ: കത്തിപ്പടർന്നിട്ടും പതറിയില്ല; രക്ഷിച്ചത് 25 ഓളം കുരുന്നുകളുടെ ജീവൻ, വിനോദിനെ ആദരിച്ച് നാട്
മനീഷ് സിസോദിയയുടെയും അരവിന്ദ് കെജ്രിവാളിൻ്റെയും അറസ്റ്റിനെ പ്രമേയമാക്കിയാണ് ഡോക്യുമെൻ്ററി ചിത്രീകരിച്ചിട്ടുള്ളത്.. ഡോക്യുമെൻ്ററി ആം ആദ്മി നേതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സഹതാപം കളിക്കുകയാണ് ആം ആദ്മി പാർട്ടി എന്ന് ബിജെപി ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here