വനിതാ എംപിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ രഹുല്‍ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാഗാലാന്‍ഡില്‍ നിന്നുള്ള വനിതാ എംപി ഫാംഗ്നോന്‍ കോണ്യാക്കിനെ തള്ളിയെന്ന ആരോപണത്തിലാണ് നടപടി. പാര്‍ലമെന്റില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരായ പരാതി ദില്ലി പൊലീസ് ക്രൈം ബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്.
നേരത്തെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബി ആര്‍ അംബേദ്ക്കറെ അപമാനിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ രണ്ട് ബിജെപി എംപിമാര്‍ ആശുപത്രിയിലായിരുന്നു. ഈ സംഭവത്തില്‍ ദില്ലി പൊലീസും രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ALSO READ: മെഡിക്കല്‍ സീറ്റുകള്‍ പാഴാക്കരുത്, രാജ്യം ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്നു; സുപ്രീംകോടതി
എന്നാല്‍ ബിജെപി എംപിമാര്‍ തന്നെ ഭീഷണിപ്പെടുത്തുകയും തള്ളിമാറ്റുകയും പാര്‍ലമെന്റിലേക്ക് കയറാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചെന്നും രാഹുല്‍ ഗാന്ധിയും പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരെ അമേരിക്കയിലുള്ള കേസ് ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബിജെപി ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ബിജെപി എംപിമാര്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here