ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് അഞ്ച് മണിക്ക് ആണ് പുരസ്‌കാരം പ്രഖ്യാപിക്കും. മേപ്പടിയാൻ, നായാട്ട്, മിന്നൽ മുരളി എന്നീ ചിത്രങ്ങൾ ആണ് പട്ടികയിൽ ഇടം പിടിച്ച സിനിമകൾ. രേവതി മികച്ച നടിക്കുള്ളവരുടെ പട്ടികയിൽ ഇടം നേടി.

also read: മാത്യു കുഴൽനാടൻ പൂർണമായും പ്രതിക്കൂട്ടിൽ, രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് ഇപ്പോൾ നടക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

ബോളിവുഡ് ചിത്രങ്ങളെ അപേക്ഷിച്ച് പ്രദേശിക ചിത്രങ്ങള്‍ സാങ്കേതിക മേഖലയിലെ അവാര്‍ഡുകളുടെ മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് വിവരം. ആര്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കട്രി മികച്ച നടന്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

also read:പാലക്കാട് വാളയാറില്‍ റെയില്‍വേ നിര്‍മ്മിച്ച അടിപ്പാതയില്‍ വീണ്ടും കൊമ്പന്‍: വീഡിയോ പുറത്ത്

നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും, കങ്കണ റണൌട്ടും തമ്മിലാണ് മത്സരം .

ആര്‍ ആര്‍ ആര്‍ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡിന് സാധ്യതയുണ്ട്. മികച്ച മലയാള ചിത്രമെന്ന  അവാര്‍ഡിന്‍റെ അവസാന പട്ടികയില്‍ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News