സിനിമാ മേഖലയ്ക്കു നാളെ പുരസ്‌കാരത്തിന്റെ ദിനം. 70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരവും 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നാളെ പ്രഖ്യാപിക്കും. 2022-ലെ മികച്ച സിനിമകള്‍ക്കുള്ള ദേശീയ പുരസ്‌കാരം നാളെ വൈകിട്ട് 3ന് ദില്ലിയില്‍ പ്രഖ്യാപിക്കുമ്പോള്‍ രാവിലെ 12ന് തിരുവനനന്തപുരത്ത് 2023-ലെ മികച്ച മലയാള സിനിമകള്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിക്കും. രണ്ട് പുരസ്‌കാരങ്ങളും ഒരേദിവസം പ്രഖ്യാപിക്കുന്നു എന്ന അപൂര്‍വതയും ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കുണ്ട്. സുധീര്‍ മിശ്ര അധ്യക്ഷനായ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയ്ക്കു മുന്നില്‍ ഇക്കുറി 160 ചിത്രങ്ങളാണ് മല്‍സരത്തിനായി എത്തിയിട്ടുള്ളത്.
ALSO READ: ‘പുഞ്ചിരിമട്ടം വാസയോഗ്യമല്ല; ഇനിയും ഉരുൾപൊട്ടൽ ഉണ്ടായേക്കാം’: ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി
കണ്ണൂര്‍ സ്‌ക്വാഡിലെയും കാതലിലെയും അഭിനയ മികവുമായി മമ്മൂട്ടിയും ആടുജീവിതത്തിലെ നജീബിനെ അവിസ്മരണീയമാക്കി പൃഥ്വിരാജുമാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരത്തിനായി അവസാന റൗണ്ടിലുള്ളതെന്നാണ് സൂചന. മികച്ച നടിയ്ക്കുള്ള പുരസ്‌കാരത്തിനായി ഉള്ളൊഴുക്കിലെ അഭിനയ മികവിന് ഉര്‍വശിയും പാര്‍വതി തിരുവോത്തും മല്‍സര രംഗത്തുണ്ടെന്നും സൂചനയുണ്ട്. ഇതിനിടെ, ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലെ മികച്ച നടനുള്ള അവസാന റൗണ്ടിലും മലയാളത്തിന്റെ മമ്മൂട്ടി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ അഭിനയത്തികവിനാണ് മമ്മൂട്ടിയെ അവാര്‍ഡിനായി പരിഗണിക്കുന്നത്. അതേസമയം, കാന്ദാരയിലെ മികച്ച പ്രകടനവുമായി ഋഷഭ് ഷെട്ടിയും മികച്ചനടനുള്ള ദേശീയ അവാര്‍ഡിനായി അവസാന റൗണ്ടില്‍ ഉണ്ടെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here