കുണ്ടന്നൂർ-തേവര പാലം നവീകരണം, ടോൾ ഒഴിവാക്കണമെന്ന മരട് നിവാസികളുടെ ആവശ്യത്തോട് കൈമലർത്തി ദേശീയപാത അതോറിറ്റി; സാങ്കേതിക തടസ്സമെന്ന് വിശദീകരണം

കുണ്ടന്നൂ൪ – തേവര പാലം നവീകരണം മരട് നിവാസികളെ താൽക്കാലികമായി ടോളിൽ നിന്നൊഴിവാക്കാനാകില്ലെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ. നേരത്തെ, ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് വിളിച്ച യോഗത്തിൽ മരട് നിവാസികളെ താൽക്കാലികമായെങ്കിലും ടോളിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ALSO READ: ചേലക്കരയിൽ വോട്ട് ആവേശത്തിന് കൊടിയേറ്റം, എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഇന്ന് ഉദ്ഘാടനം ചെയ്യും

എന്നാൽ ടോളിൽ നിന്നും മരട് നിവാസികളെ ഒഴിവാക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നും അതുകൊണ്ട് തന്നെ ടോളിൽ നിന്നും താൽക്കാലികമായുള്ള ഒഴിവാക്കൽ സാധ്യമല്ലെന്നും എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ ജില്ലാ കലക്ടറെ അറിയിച്ചു. ഒക്ടോബർ 15 മുതലാണ് അറ്റകുറ്റപ്പണികൾക്കായി കുണ്ടന്നൂ൪, അലക്സാണ്ട൪ പറമ്പിത്തറ പാലങ്ങൾ ഒരു മാസത്തേക്ക് അടച്ചത്. ഇതോടെ കുമ്പളം ടോൾ പ്ലാസയിലൂടെ സഞ്ചരിക്കേണ്ടി വരുന്ന മരട് നിവാസികൾക്ക് വലിയ തുകയാണ് ടോളായി നൽകേണ്ടി വരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News