നാളെ നടക്കാനിരുന്ന നീറ്റ് പി ജി പരീക്ഷ മാറ്റിവെച്ചു

നാളെ നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ വരുന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷനാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ മാറ്റിവെച്ചത് മുന്‍കരുതല്‍ നടപടി എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിലവിലെ നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് നാളത്തെ പരീക്ഷ മാറ്റിയത്.

അതേസമയം നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തലപ്പത്ത് അഴിച്ചു പണി. എന്‍ടിഎ ഡി ജി സുബോധ് കുമാര്‍ സിങ്ങിനെ സ്ഥാനത്ത നിന്നു മാറ്റി. പ്രദീപ് കുമാര്‍ കരോളെയ്ക്ക് ആയിരിക്കും താത്കാലിക ചുമതല. നീറ്റ്- നെറ്റ് ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് നടപടി. പുതിയ ഡിജിയെ ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ALSO READ:നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; എന്‍ടിഎ ഡി ജിയെ മാറ്റി

അതേസമയം നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ജാര്‍ഖണ്ഡില്‍ 5 പേര്‍ കൂടി അറസ്റ്റിലായി. യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തര്‍പ്രദേശില്‍ ഒരാളെ സിബിഐ കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം മാറ്റിയ CSIR നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പറും ചേര്‍ന്നതായി സൂചന. അതിനിടെ എന്‍ടിഎയുടെ പരീക്ഷകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി.

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. ബ്ഹാറിലെ പട്‌നയില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ ചോദ്യപേപ്പറുകള്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 5 പേരെ ജാര്‍ഖണ്ഡിലെ ദിയോഗഡ്, റാഞ്ചി എന്നിവിടങ്ങളില്‍ നിന്ന് ബിഹാര്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. 40 ലക്ഷം രൂപ നല്‍കിയാണ് മകന് വേണ്ടി ചോദ്യപേപ്പര്‍ സംഘടിപ്പിച്ചതെന്ന് അറസ്റ്റിലായ അവധേഷ് കുമാര്‍ എന്ന പിതാവ് മൊഴി നല്‍കി. 30 മുതല്‍ 50 ലക്ഷം വരെ വിലയിട്ടാണ് ചോദ്യപേപ്പര്‍ വിറ്റതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ALSO READ:‘ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നു’: അഡ്വ. പി സതീദേവി

ഗുജറാത്തിലെ നീറ്റ് ക്രമക്കേടില്‍ 30 രക്ഷിതാക്കളെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിഖില്‍ എന്ന വിദ്യാര്‍ത്ഥിയെ യുപിയിലെ കുഷിനഗറില്‍ നിന്ന് സിബിഐ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം മാറ്റിയ CSIR NET ചോദ്യ പേപ്പറും ഡാര്‍ക് വെബില്‍ കണ്ടെത്തിയതായാണ് വിവരം. അതിനിടെ എന്‍ടിഎയുടെ സുതാര്യത ഉറപ്പാക്കുവാന്‍ മുന്‍ ISRO ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായ 7 അംഗ ഉന്നതതല സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു. സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ബിഹാര്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമര്‍പ്പിച്ചു. കത്തിച്ച ചോദ്യപേപ്പറുകള്‍, ഒഎംആര്‍ ഷീറ്റുകള്‍, ബുക്ക് ലെറ്റ് നമ്പരുകള്‍, പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍, ഇലക്ട്രോണിക് തെളിവുകള്‍ എന്നിവ റിപ്പോര്‍ട്ടില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News