നെഹ്റു ട്രോഫി ജലമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും

പുന്നമടക്കായലിലെ നെഹ്റു ട്രോഫി ജലമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾ കാണുവാൻ സംസ്ഥാന മന്ത്രിമാരും ചീഫ് ജസ്റ്റിസ് അടക്കം നിരവധി പ്രമുഖർ എത്തും. വള്ളംകളി പ്രമാണിച്ച് രണ്ടായിരത്തിലധികം പൊലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

also read: എവിടെ നിന്ന് കിട്ടി? പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ സഹകരിക്കാതെ പ്രതി

അതേസമയം വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾക്കുള്ള ബോണസ് പോയിന്റ് വിതരണവും യൂണിഫോം വിതരണവും ബുധനാഴ്ച മുതൽ ആരംഭിച്ചിരുന്നു. ജലമേളയുടെ ട്രോഫിയുമായുള്ള പര്യടനം കഴിഞ്ഞദിവസം മുഖ്യമായും നടന്നിരുന്നു. ആലപ്പുഴയിൽ നിന്നും ചേർത്തലയിലേക്കും തിരിച്ച് ആലപ്പുഴയിലേക്കുമാണ് ട്രോഫി പര്യടനം നടന്നത്.

ജലമേള കാണാനുള്ള ജനത്തിരക്കും ദിനംപ്രതി വർധിക്കുകയാണ്. ഓൺലൈൻ ടിക്കറ്റ് വിൽപ്പന മാത്രമായി ഇതിനോടകം 10 ലക്ഷം രൂപ കടന്നുകഴിഞ്ഞു. ഇപ്രാവശ്യത്തെ വള്ളംകളിയിൽ മുഖ്യാതിഥികളായി എത്തിയേക്കുക കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, സതേൺ എയർ കമാൻഡ് കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ എന്നിവരായിരിക്കും എന്നാണ് വിവരം.

also read: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഫൈനൽ ലക്ഷ്യം; ഇന്ത്യ- ജപ്പാൻ മത്സരം വെള്ളിയാഴ്ച

1952ൽ ആലപ്പുഴ സന്ദർശിച്ച പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിനോടുള്ള ആധാരസൂചകമായാണ് വള്ളംകളി ആദ്യം സംഘടിപ്പിച്ചത്. അന്ന് ജനങ്ങളുടെ ആവേശം കണ്ട് അത്ഭുതപ്പെട്ടുപോയ നെഹ്‌റു ദില്ലിയിലേക്ക് തിരിച്ചെത്തിയ ശേഷം ചുണ്ടൻവെള്ളത്തിന്റെ ആകൃതിയിലുള്ള ഒരു വെള്ളിട്രോഫി സംഭാവന നൽകി. ഇതോടെയാണ് വർഷാവർഷം നടക്കുന്ന നെഹ്‌റു ട്രോഫി ജലമേളയ്ക്ക് തുടക്കമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News