റീൽസ് ചിത്രീകരണത്തിനിടെ പുതിയ മഹീന്ദ്ര ഥാർ കത്തി നശിച്ചു; സംഭവം കാസർഗോഡ് കുമ്പളയിൽ

thar fire incident

റീൽസ് ചിത്രീകരണത്തിനിടെ പുതിയ മഹീന്ദ്ര ഥാർ കത്തി നശിച്ചു. കാസർഗോഡ് കുമ്പളയിലാണ് സംഭവമുണ്ടായത്. പച്ചമ്പളയിലെ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ തീപിടിത്തമുണ്ടാവുകയായിരുന്നു. അതേസമയം, അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പള പച്ചമ്പളയിലെ ഗ്രൗണ്ടിൽ പുതിയ മഹീന്ദ്ര ഥാർ വാഹനത്തിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് തീപിടിച്ചത്.

റീൽസ് ചിത്രീകരിക്കുന്നതിനിടെ വാഹനത്തിന് തീ പിടിച്ചതോടെ യുവാക്കൾ ഇറങ്ങിയോടി. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. തുടർന്ന് ഉപ്പളയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. അതേസമയം, ഹൊസങ്കടി സ്വദേശിനിയുടെ പേരിലാണ് വാഹനത്തിൻ്റെ താത്ക്കാലിക രജിസ്ട്രേഷൻ. വാഹനം പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, കോഴിക്കോട് ബീച്ചില്‍ പരസ്യ ചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനങ്ങൾ ഓടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്തു. ആല്‍വിനെ ഇടിച്ച ബെൻസ് ജി വാഗൺ ഓടിച്ച സാബിത് റഹ്മാന്‍റെ ലൈസൻസാണ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്. ഡിഫന്‍റര്‍ കാര്‍ ഓടിച്ചിരുന്ന മുഹമ്മദ് റഹീസിന്‍റെ ലൈസൻസ് ആറുമാസത്തേക്കും സസ്പെന്‍റ് ചെയ്തു. പരസ്യ ചിത്രീകരണത്തിന് ഉപയോഗിച്ച രണ്ട് കാറുകളുടേയും ഡ്രൈവര്‍മാരോട് ഹിയറിങ്ങില്‍ ഹാജരാകാൻ ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News