ഐ എസ് എല്‍ ഫുട്ബോളിന്റെ പുതിയ സീസണിന് കൊച്ചിയിൽ തുടക്കമാകും. സെപ്റ്റംബര്‍ 21 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക എന്നാണ് വിവരം. തീയതിയും മത്സരക്രമവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ALSO READ:ചുമരില്‍ ചാരിവെച്ച കിടക്ക ദേഹത്തു വീണ് രണ്ടു വയസ്സുകാരന്‍ മരിച്ചു
ഇത്തവണ ഐഎസ്എല്ലില്‍ ഐ ലീഗില്‍ നിന്ന് യോഗ്യത നേടിയെത്തിയ പഞ്ചാബ് എഫ്സി ഉള്‍പ്പെടെ 12 ടീമുകളാണ് മത്സരിക്കാൻ ഉണ്ടാകുക. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനുമായാണ് പഞ്ചാബിന്റെ ആദ്യ കളി. ഗോവ എഫ്സി ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയെ നേരിടും. ഈസ്റ്റ് ബംഗാളിന് ആദ്യ കളിയില്‍ ജംഷേദ്പുര്‍ എഫ്സിയാണ് എതിരാളിയായി എത്തുക. മുംബൈ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോള്‍ ചെന്നൈയിന്‍ ആദ്യ റൗണ്ടില്‍ ഒഡിഷയെ നേരിടും.
അതേസമയം കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു പ്ലേ ഓഫ് മത്സരം വിവാദമായിരുന്നു. ആ ഓര്‍മകള്‍ മറന്ന് പുതിയ തുടക്കമാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്.പ്രീ-സീസണ്‍ ഒരുക്കങ്ങളുടെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്സ് യുഎഇയിലെത്തി. സെപ്റ്റംബര്‍ 16 വരെ നീളുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സ് യുഎഇയില്‍ നടത്തുന്നത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്സ് മൂന്ന് സൗഹൃദമത്സരം കളിക്കും.
ALSO READ:ആലുവയിലെ പീഡനം; മുഖ്യമന്ത്രിയെ കണ്ട് ഡിഐജിയും എസ്പിയും; അന്വേഷണ പുരോഗതി അറിയിച്ചു
സെപ്റ്റംബര്‍ 9 നു സബീല്‍ സ്റ്റേഡിയത്തില്‍ അല്‍ വാസല്‍ എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദമത്സരം നടക്കുക. 12-ന് ഷാര്‍ജ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്ബോള്‍ ക്ലബ്ബിനെയും 15-ന് ദുബായിയില്‍ പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ അഹ്ലിയെയും നേരിടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here