‘പറന്നേ പോ കിളിത്തൂവലേ’ അമ്മയും മകളും തമ്മിലുള്ള ഊഷ്മള സ്നേഹത്തിൽ ഒരു ഗാനം; ‘റാണി’ ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു

അമ്മയും മകളും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ ആഴങ്ങളിലൂടെ ‘പറന്നേ പോ കിളിത്തൂവലേ’ ഗാനം ജനശ്രദ്ധയാകർഷിക്കുന്നു. ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് ആസ്വാദകശ്രദ്ധ നേടിയത്. ഈ ഗാനത്തിന് മേന മേലത്ത് വരികള്‍ കുറിച്ച് സംഗീതം ആലപിച്ചു.

also read :കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു; കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ഗാനരംഗത്തിൽ അമ്മയും മകളും തമ്മിലുള്ള ഊഷ്മള സ്നേഹത്തിന്റെ രംഗങ്ങൾ പ്രേക്ഷകർക്ക് ഹൃദ്യമായ കാഴ്ചയാണ് നൽകുന്നത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘വാഴേണം വാഴേണം വാഴേണം ദൈവമേ’ എന്നു തുടങ്ങുന്ന ഗാനവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

also read :കാസർകോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഉർവശി, ഭാവന, ഹണി റോസ്, അനുമോൾ, മാല പാർവതി, ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, കൃഷ്ണൻ ഗോപിനാഥ്, അശ്വന്ത് ലാൽ, അംബി, സാബു ആമി പ്രഭാകരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘റാണി’. മഞ്ജരി, പ്രാർഥന ഇന്ദ്രജിത്, ഗുരു സോമസുന്ദരം എന്നിവരും ‘റാണി’ക്കു വേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സിനിമ റിലീസിനു തയ്യാറെടുക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News