വീട്ടുകാർ പ്രണയമെതിർത്തതിൽ പ്രതിഷേധിച്ച് വിവാഹശേഷം നവവധു കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവും സഹോദരനും ചേർന്ന് യുവതിയെ പിടികൂടി കൊലപ്പെടുത്തി

വീട്ടുകാർ പ്രണയമെതിർത്തതിലെ പ്രതിഷേധമെന്നോണം കാമുകനൊപ്പം ഒളിച്ചോടിയ നവവധുവിനെ ഭർത്താവും സഹോദരനും കൂടി പിടികൂടി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഭാഗപത് ജില്ലയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് കൃഷ്ണയാദവ്, സഹോദരൻ രോഹിത്ത് എന്നിവരെയും കേസിലെ മറ്റ് രണ്ട് പ്രതികളെയുമാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ സുമൻകുമാരി എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവമിങ്ങനെ: നീരജ്കുമാർ എന്ന യുവാവുമായി സുമൻകുമാരി ദീർഘനാളായി പ്രണയത്തിലായിരുന്നു. എന്നാൽ, വീട്ടുകാർ ഈ പ്രണയത്തെ എതിർക്കുകയും കൃഷ്ണ യാദവ് എന്ന യുവാവുമായി അവളുടെ വിവാഹം നടത്തുകയും ചെയ്തു.

ALSO READ: വാട്സാപ്പും സൈബർ കുറ്റവാളികളുടെ വലയിൽ? കുറ്റകൃത്യങ്ങൾക്കായി തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിൽ വാട്സാപ്പുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡിസംബർ 29ന് ബിനൗലി ഗ്രാമത്തിലെ തൻ്റെ വീട്ടിൽ എത്തിയ പെൺകുട്ടി അവിടെ നിന്നും കാമുകനൊപ്പം ഒളിച്ചോടി. എന്നാൽ, ജനുവരി ഒന്നിന് പെൺകുട്ടിയെ വീട്ടുകാർ പിടികൂടുകയും തുടർന്ന് ഭർതൃ വീട്ടിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് അവിടെവച്ച് ഭർത്താവും സഹോദരൻ രോഹിതും (25) മറ്റു രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.

പിന്നീട് മൃതദേഹം സമീപത്തെ കരിമ്പിൻ തോട്ടത്തിൽ കുഴിച്ചു മൂടി. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് പിടികൂടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News