പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് നവദമ്പതികളെ കാണാതായി; ബന്ധു മരിച്ചു

തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളെ കാണാതായി. കടയ്ക്കൽ സ്വദേശികളായ സിദ്ധിക്ക്, ഭാര്യ നൗഫി എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച വെകീട്ട് നാലരയോടെയാണ് അപകടം നടന്നത്. അഞ്ച് ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പാറക്കെട്ടിന് മുകളിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Also Read: തമിഴ്‌നാട്ടിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 15 പേർക്ക് പരുക്ക്

അതേസമയം, ഇരുവരുടെയും കൂടെ വന്ന ബന്ധുവായ അൻസിൽ എന്നയാളെ മരിച്ചതായി കണ്ടെത്തി. ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീഴുകയായിരുന്ന അൻസിലിനെ കരയ്‌ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് പോകുംവഴി മരിക്കുകയായിരുന്നു.

Also Read:പെൺമക്കളുടെ വിവാഹത്തിന് വായ്പ ധനസഹായം ഉയർത്തി,ക്ലാസ് ഫോർ ജീവനക്കാർക്ക് ലഭിക്കുക 3 ലക്ഷം രൂപ; കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News