“കേരളത്തിൽ പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളം”; കുറിപ്പുമായി തമ്പി ആൻ്റണി

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ കുറിപ്പുമായി എഴുത്തുകാരനും നടനും അമേരിക്കൻ മലയാളിയുമായ തമ്പി ആൻ്റണി. സമ്മേളനത്തിൽ പങ്കെടുത്ത ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചു കൊണ്ടുള്ള കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. കേരളത്തിൽ പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണ് എന്നറിയിക്കാനാണ് ചിത്രം പങ്കുവെക്കുന്നത് എന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ന്യൂ യോർക്കിൽ ആരും മാസ്ക്കുവുച്ചു കണ്ടില്ല . അന്തരീഷം വെള്ളിയാഴ്ചമുതൽ ക്‌ളീയർ ആണ്. നാട്ടിലെ വാർത്തകൾ പച്ചക്കള്ളനാണന്നറിയിക്കാനാണ് ഇപ്പൊൾ ഈ ചിത്രം പോസ്റ്റ് ചെയ്യുന്നത്. സർക്കാരിന്റെ യാതൊരു നിയന്ത്രണവും ഞങ്ങളാരും കണ്ടില്ല . കൂടെനിന്നു ഫോട്ടോ എടുക്കാൻ ഒരു ഡോളർ പോലും ചോദിച്ചില്ല.വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ക്യു നിന്നാണ് ഭക്ഷണം എടുക്കുന്നത്. There is no formal sit-down dinner buffet system.
I came for Lks as a special invited guest not as a sponsor. This is an independent opinion from my experience.
Pic. Times Square New York today with Prema Thekkek.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News