‘മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായിട്ടില്ല, വാർത്ത അടിസ്ഥാനരഹിതം’: പ്രിൻസിപ്പൽ ഷജീല ബീവി

maharajas college

മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കോളേജ് പ്രിൻസിപ്പൽ ഷജീല ബീവി. പദവി നീട്ടി നൽകണമെന്ന് 2019 – ൽ തന്നെ അപേക്ഷിച്ചതാണെന്നും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് ആശങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു. മഹാരാജാസ് കോളജിന് സ്വയംഭരണാവകാശ പദവി നഷ്ടപ്പെട്ടെന്ന് യുജിസിയുടെ വിവരാവകാശരേഖ പുറത്തു വന്നതിനു പിന്നാലെയാണ് വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്തെത്തിയത്.

Also Read; ഉപതെരഞ്ഞെടുപ്പുകളിലെ ഇടത് സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും, അൻവർ വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല; കെ രാധാകൃഷ്ണൻ എംപി

ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നു ഷാജില ബീവി പറഞ്ഞു. 2019 ഡിസംബറിൽ യൂണിവേഴ്സിറ്റിക്കു കത്ത് അയച്ചുവെന്നും, 2022 – ലാണ് മറുപടിയായി പ്രോപ്പർ ചാനലിലൂടെ അല്ല അപേക്ഷിച്ചതെന്ന് യുജിസി അറിയിച്ചത്. കോളേജിൽ നിന്നു കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് അപേക്ഷ നൽകിയത്. കോളേജിന്റെ അപേക്ഷ പരിശോധിക്കാൻ യുജിസിക്ക് കാലതാമസം ഉണ്ടായെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Also Read; കോൺ​ഗ്രസ് കുപ്പിവള പോലെ പൊട്ടിത്തകരും; എ കെ ബാലൻ

സേവ് യൂണിവേഴ്സിറ്റി ഫോറം ഉന്നയിക്കുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടടേണ്ട സാഹചര്യമില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. സർക്കാർ സ്ഥാപനം ആയതുകൊണ്ടാണ് ഇത്തരത്തിൽ ആക്രമണം ഉണ്ടാകുന്നതെന്നും സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഷാജില ബീവി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News