മോദിയെ സമാധാന നോബേലിന് പരിഗണിക്കുന്നുവെന്ന വാര്‍ത്ത വ്യാജം

ഇത്തവണ സമാധാന നൊബേല്‍ പുരസ്‌ക്കാരം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് എന്ന വാര്‍ത്ത വ്യാജം. നൊബേല്‍ പുരസ്‌കാര കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്‌ലേ ടോജെയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ അത്തരം ഒരു വാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍ ആ പ്രചരണം തെറ്റാണ് എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ടോജെ.

ഈ വാര്‍ത്ത വ്യാജമാണ് എന്നാണ് ടോജയുടെ പ്രതികരണം. ആ വാര്‍ത്തയെ ആരും പ്രചരിപ്പിക്കാന്‍ പാടില്ല. അതിനെ വ്യാജവാര്‍ത്തയായി തന്നെ കണക്കാക്കി അത് ചര്‍ച്ച ചെയ്യരുത്. ആ വാര്‍ത്തയില്‍ ഉള്ളത് പോലെ എന്തെങ്കിലും താന്‍ പറഞ്ഞിട്ടില്ല എന്ന് ടോജെ അറിയിച്ചു.

ടോജയുടെ പ്രതികരണം വന്നതോടെ വാര്‍ത്ത മുക്കി രക്ഷപ്പെടുകയാണ് പ്രമുഖ മാധ്യമങ്ങളെല്ലാം. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഇത്തരം ഒരു നുണ പ്രചാരണവുമായി മോദി അനുകൂല മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News