അടുത്ത ക്ലബ് ലോക കപ്പ് അമേരിക്കയില്‍. 32 ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആയിരിക്കും.ലോക കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സ്ഥാനം തെളിയിക്കപ്പെട്ടതും ഫുട്‌ബോളിന്റെ വികസനത്തിനു വേണ്ടിയുള്ള അവരുടെ ശ്രമങ്ങള്‍ക്കുമുള്ള അംഗീകാരവും കൂടിയാണ് അവര്‍ക്കു മത്സരം അനുവദിച്ചു കൊണ്ടുള്ള ഈ തീരുമാനമെന്ന് മാധ്യമപ്രവര്‍ത്തകന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡോ മൊഹമ്മദ് അഷ്‌റഫ് പേസ്ബുക്കില്‍ കുറിച്ചു
ഫേസ്ബുക്ക് പോസ്റ്റ്
അടുത്ത ക്ലബ് ലോക കപ്പ് അമേരിക്കയില്‍..!
വിപുലീകരിക്കപ്പെട്ട ‘ ഫീഫ ക്ലബ് ലോക കപ്പ് 2025 ‘ ന്റെ വേദിയായി അമേരിക്കന്‍ ഐക്യനാടുകളെ ഫീഫ പ്രസിഡന്റ് ഇന്‍ഫെന്റിനോ അല്‍പ്പസമയം മുന്‍പ് പ്രഖ്യാപിച്ചു
32 ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ ആയിരിക്കും
സമയക്രമം പിന്നീട് പ്രഖ്യാപിക്കും
ലോക കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സ്ഥാനം തെളിയിക്കപ്പെട്ടതും
ഫുട്‌ബോളിന്റെ വികസനത്തിനു വേണ്ടിയുള്ള അവരുടെ ശ്രമങ്ങള്‍ക്കുമുള്ള അംഗീകാരവും കൂടിയാണ് അവര്‍ക്കു മത്സരം അനുവദിച്ചു കൊണ്ടുള്ള ഈ തീരുമാനം
യു എസ് അടങ്ങുന്ന അമേരിക്കന്‍ മേഖല ആതിഥേയരാകുന്ന ഫിഫ ലോകകപ്പ് 2026 നോട് സമന്വയം പാലിക്കാന്‍ ഫീഫക്കു അവസരം ഉണ്ടാകു മെന്നതിനാലാണ് ലോക ഫുട്‌ബോള്‍ സംഘടന ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്., ഈ പുതിയ ടൂര്‍ണമെന്റിന്റെ തീയതികളും സ്റ്റേഡിയങ്ങളും മത്സര ഷെഡ്യൂളും അന്തിമമാക്കുന്നതിന് ഫിഫ ബന്ധപ്പെട്ട പങ്കാളികളുമായി ചര്‍ച്ച നടത്തും
അതിനു ശേഷം മത്സര ക്രമം പ്രഖ്യാപിക്കും ഫീഫ പ്രസിഡന്റ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here