നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മനോരമയില്‍ വന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2018ല്‍ ആദ്യമായി കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയതു. പിന്നീട് 2023ലും നിപ വ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ 2023ല്‍ വലിയ രീതിയില്‍ വ്യാപനം ഉണ്ടാകാതെ പിടിച്ചുനില്‍ക്കാന്‍ കേരളത്തിനായി. മനോരമയില്‍ വന്ന വാര്‍ത്തയില്‍ മറ്റ് ചില രാജ്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. 2024വരെ നിപ വ്യാപനമുണ്ടായ രാജ്യങ്ങളെയാണ് വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ALSO READ: മുംബൈയിൽ ദുരിതം വിതച്ച് നാലാം ദിവസവും കനത്ത മഴ; 2 മരണം, വിമാന സർവീസുകളെ ബാധിച്ചു
എന്നാല്‍ കേരളത്തില്‍ നിപ കണ്ടെത്താനുള്ള സൗകര്യം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചു. 82 വയറസുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് വൈറോളജി തോന്നയ്ക്കലില്‍ പരിശോധിക്കാന്‍ കഴിയും. കേരളത്തിലുള്ള നിപ സ്‌ട്രെയിന്‍ ബംഗ്ലാദേശി സ്‌ട്രെയിനാണ്. അതായത് വവ്വാലുകളില്‍ നിന്നും നേരിട്ട് രോഗം പകരുന്ന രീതിയാണിത്. കേരളത്തില്‍ വവ്വാലുകളില്‍ കണ്ടെത്തിയ നിപ വൈറസും മനുഷ്യരില്‍ കണ്ടെത്തിയ വൈറസും ഒരേ വകഭേദമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും പഴയങ്ങളില്‍ ഈ വൈറസിന്റെ വകഭേദം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതിനുള്ള പരീക്ഷണങ്ങള്‍ നമ്മള്‍ നടത്തുന്നുണ്ട്.
ALSO READ: എംപിമാര്‍ക്ക് ഭീഷണി സന്ദേശം; സംഭവം പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ
വാര്‍ത്തയില്‍ പറഞ്ഞപോലെ വവ്വാലുകളില്‍ ആന്റിബോഡി മാത്രമല്ല ആര്‍എന്‍എ നമ്മള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. വ്യാപനമുണ്ടായ പല രാജ്യങ്ങള്‍ക്കും ചെയ്യാന്‍ കഴിയാത്തത് കേരളം ചെയ്തിട്ടുണ്ട്. ഐസിഎംആറുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here