നിർമ്മാണം നടുക്കുന്ന റോഡിൽ വൻ ഗർത്തം, എലി തുരന്നതാണെന്ന് വിചിത്രവാദവുമായി ഉദ്യോഗസ്ഥൻ

Huge hole in Delhi Raod

ഡൽഹി-മുംബൈ അതിവേഗപാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിനിടയിൽ പാതയിൽ വൻഗർത്തം രൂപപ്പെട്ടു. അത് എലി തുരന്നതാണെന്ന വിചിത്രവാദവുമായി ജീവനക്കാരൻ. കെസിസി ബിൽഡേഴ്‌സ്‌ എന്ന കമ്പനിയാണ് റോഡ് പണി നടത്തുന്നത്. കമ്പനിയുടെ മെയിന്റനൻസ്‌ മാനേജരാണ്‌ ഇത്തരത്തിലുള്ള വാദവുമായി രംഗത്തെത്തിയത്. ഇത് വിവാദമായതോടെ കമ്പനി ജീവനക്കാരനെ പിരിച്ചുവിട്ടതായി അറിയിച്ചു.

Also Read: ഇതെന്താ ഇപ്പൊ ഉണ്ടായത്, ഞാൻ പാതാളത്തിലെത്തിയോ….. പൂനെ സിറ്റി പോസ്റ്റോഫീസ് കോമ്പൗണ്ടിടിഞ്ഞ് ട്രക്ക് കുഴിയിൽ വീണു

റോഡുകളിൽ തുടർകഥയാകുന്ന കുഴികൾ

ഡൽഹിയിലെ തന്നെ ത്രിലോക്‌പുരിയിൽ ഇന്നലെ രാത്രിയിൽ റോഡിനു നടുവിൽ വലിയൊരു ഗർത്തം രൂപപ്പെട്ടു. ഗർത്തം കാണാൻ ആളുകൾ കൂട്ടമായെത്തിയപ്പോൾ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ബാരിക്കേഡ് നിരത്തേണ്ടി വന്നു. 5 അടി താഴ്‌ചയുള്ള ഗർത്തം രാത്രി ഒൻപതരയോടെയാണ് റോഡിൽ രൂപപ്പെട്ടത്. തുടർച്ചയായുണ്ടായ മഴ കാരണമാകാം റോഡൽ ഗർത്തമുണ്ടായതെന്ന് എഎപി എംഎൽഎ രോഹിത്‌കുമാർ മെഹ്‌റോളിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News