‘ഇതാ സാറേ എന്നെ കടിച്ച പാമ്പ്…’; കടിച്ച പാമ്പിന്റെ വായ പൊത്തി ആശുപത്രിയിലേക്ക് ഓടിയെത്തി വൃദ്ധൻ, വൈറലായി ബിഹാറിൽ നിന്നുള്ള ദൃശ്യങ്ങൾ

old man snake byte

കടിച്ച പാമ്പിന്റെ വായപൊത്തിപിടിച്ച് ആശുപത്രിയിലേക്ക് ഓടിയെത്തി വൃദ്ധന്‍. ബീഹാര്‍ സ്വദേശിയായ പ്രകാശ് മണ്ഡലാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തത്. തന്നെ കടിച്ച അണലി പാമ്പിന്റെ വായ പൊത്തിപിടിച്ചാണ് ഇയാള്‍ ആശുപത്രിയിലേക്ക് ഓടി വന്നത്. കഴുത്തില്‍ ചുറ്റിയ പാമ്പിന്റെ വായപൊത്തിപിടിച്ച് ഓടിയെത്തുന്ന ഇയാളുടെ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

Also Read; ഇടുക്കിയില്‍ എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; മധ്യപ്രദേശ് സ്വദേശികള്‍ പിടിയില്‍

തനിക്ക് വേഗം ചികിത്സ വേണമെന്നും, ഇത് തന്നെ കടിച്ച പാമ്പാണെന്നും പ്രകാശ് ഉറക്കെ വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്. ഇയാള്‍ക്കൊപ്പം മറ്റൊരാളും സഹായത്തിനുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ഈ പാമ്പിനെ കൈയില്‍ തന്നെ മുറുക്കെ പിടിച്ച് ആശുപത്രി വരാന്തയില്‍ കിടക്കുകയായിരുന്നു. ഇയാള്‍ വേദനകൊണ്ട് പുളയുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

Also Read; സുഹൃത്തുമായുണ്ടായ സാമ്പത്തിക തർക്കം; പ്രതികാരം തീർക്കാൻ ബോംബ് ഭീഷണി, മുംബൈയിൽ കൗമാരക്കാരൻ പിടിയിൽ

പാമ്പിനെ വിടാതെ തനിക്ക് ചികിത്സിക്കാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രകാശ് പാമ്പിനെ വിട്ടുകളയുന്നത്. ഉഗ്രവിഷമുള്ള പാമ്പിനെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന പ്രകാശിനെ കണ്ട് ചുറ്റുമുള്ളവര്‍ ഭയക്കുകയും ചെയ്യുന്നുണ്ട്. വളരെയേറെ വിഷമുള്ള ഒരിനം പാമ്പാണ് അണലി. അണലിയുടെ കടിയേറ്റാല്‍ മരണം വരെ സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്.

View this post on Instagram

A post shared by Mews.in (@mewsinsta)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News