കാലാവസ്ഥാ വ്യതിയാനമോ, ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങൾ കൊണ്ടോ ഭൂമിയിൽ നിന്നും നിരവധി ജീവികൾ ആണ് ഇന്ന് വംശനാശ ഭീഷണിയിൽ ഉൾപ്പെട്ടിരിക്കുന്നത്. മാത്രമല്ല നിരവധി ജീവികൾക്ക് പൂർണമായി വംശനാശം സംഭവിക്കുകയും ചെയ്തു. കാണ്ടാമൃഗം, ഡോൾഫിൻ, ബംഗാൾ കടുവ, ഇന്ത്യൻ കാട്ടുനായ, ചൂരലാമ, സിംഹവാലൻ കുരങ്ങ്, നീലത്തിമിംഗലം തുടങ്ങിയ ജീവികൾ എല്ലാം ഇന്ന് വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ പ്രധാനപ്പെട്ടവയാണ്.
ഒരു ജീവിക്ക് വംശനാശം സംഭവിക്കുന്നത് ഒരിക്കൽ മാത്രമാണ്. അത് സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് അങ്ങനെ ഒന്നുണ്ടാവില്ല. എന്നാൽ രണ്ടു തവണ വംശനാശം സംഭവിച്ച ഒരു ജീവി ഉണ്ട്. ലോകത്ത് രണ്ടു തവണ വംശനാശം സംഭവിച്ചു എന്ന് പറയപ്പെടുന്ന ഒരേയൊരു ജീവി ആണ് പൈറീനിക് ഐബക്സ് എന്ന മലയാടുകൾ. 2000 ത്തിൽ ആയിരുന്നു ഈ വിഭാഗത്തിൽപെട്ട അവസാന ആട് ആയ സീലിയ മരണപ്പെട്ടത്. ഇതോടെ ആണ് ഈ ജീവിക്ക് വംശനാശം സംഭവിച്ചത്. എന്നാൽ 2003 ൽ ജനറ്റിക് ക്ളോണിങ്ങിലൂടെ ഗവേഷകർ സീലിയയുടെ ക്ളോണിനെ നിർമ്മിച്ചു. പക്ഷെ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ആ ആടും മരണപ്പെട്ടു.
ഇതോടെയാണ് രണ്ടുതവണ വംശനാശം സംഭവിച്ച ജീവി എന്ന പ്രത്യേകത പൈറീനിക് ഐബക്സിന്റെ പേരിൽ ആയത്. മാത്രമല്ല ഇതുവരെ വംശനാശത്തിൽ നിന്ന് തിരികെ കൊണ്ടുവന്ന ഒരേയൊരു മൃഗവും പൈറീനിക് ഐബക്സ് ആണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here