കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം വേദനാജനകം; തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് തടയുകയാണ് പോംവഴിയെന്ന് മന്ത്രി എം.ബി രാജേഷ്

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചുകൊന്ന സംഭവം വേദനാജനകമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല. തെരുവുനായ്ക്കള്‍ പെറ്റുപെരുകുന്നത് നിയന്ത്രിക്കുക എന്നതാണ് ഏക പോംവഴി. അതിന് എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്നും എം.ബി രാജേഷ് കൈരളി ന്യൂസിയോട് പറഞ്ഞു.

Also Read- കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു കൊന്നു

എബിസി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. ഇതിനുള്ള ഫണ്ടും ഉറപ്പുവരുത്തി. എന്നാല്‍ എബിസി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പ്രാദേശിക എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സാഹചര്യം വളാകുന്ന സാഹചര്യത്തില്‍ എതിര്‍പ്പുകളെ മറികടന്ന് എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ദ്രുതഗതിയിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read- മറുനാടൻ മലയാളി പോലുള്ള മാധ്യമങ്ങളിൽ നിന്നും പൗരൻമാരെ സംരക്ഷിക്കാനുള്ള ബാധ്യത നിയമത്തിനുണ്ട്: അശോകൻ ചരുവിൽ

ഇന്നലെയാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാടില്‍ പതിനൊന്ന് വയസുകാരനെ തെരുവ് നായ കടിച്ചുകൊന്നത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുല്‍ റഹ്മാനില്‍ നൗഷാദിന്റെ മകന്‍ നിഹാല്‍ നൗഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കുട്ടിയെ വീട്ടില്‍നിന്ന് കാണാതായിരുന്നു. വീട്ടുകാരും ബന്ധുക്കളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. ബന്ധുക്കളും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനിടെയാണ് രാത്രി ഒമ്പതോടെ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുട്ടിയുടെ മുഖവും വയറും നായ് കടിച്ചുകീറിയിരുന്നു. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാല്‍ തെരുവുനായ് ആക്രമണത്തില്‍ കുട്ടിക്ക് നിലവിളിക്കാനുമായില്ല. ആളൊഴിഞ്ഞ വീട്ടുപറമ്പില്‍നിന്ന് വൈകീട്ട് തെരുവുനായ്ക്കളുടെ ബഹളം ഏറെനേരം കേട്ടതായി തിരച്ചിലിനിടെ സമീപവാസികള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ആളൊഴിഞ്ഞ പറമ്പ് പരിശോധിച്ചത്. വീടിനോട് ചേര്‍ന്ന തൊടിയില്‍ ചെടികള്‍ക്കിടയില്‍ ചോരയില്‍ കുളിച്ചായിരുന്നു മൃതദേഹം. ധര്‍മടം സ്വാമിക്കുന്ന് ജേസീസ് സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് നിഹാല്‍. വീടിന്റെ ഗേറ്റ് തുറന്നപ്പോള്‍ കുട്ടി പുറത്തുപോയതാണെന്നാണ് കരുതുന്നത്. എടക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News