അടിസ്ഥാന വിഭാഗങ്ങളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ പ്രതിപക്ഷം, നിയമസഭ നിര്‍ത്തിവെച്ചു

തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷം. മാര്‍ച്ച് 15ന് സ്പീക്കറുടെ ഓഫിസിന് മുന്‍പില്‍ അക്രമം അഴിച്ചുവിട്ട പ്രതിപക്ഷം തുടര്‍ച്ചയായി സഭ തടസപ്പെടുത്തുന്നത് തുടരുകയാണ്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് വെള്ളിയാഴ്ച വെറും 10 മിനിട്ട് മാത്രമാണ് സഭ ചേര്‍ന്നത്. അതിന്റെ തനിയാവര്‍ത്തനമാണ് തിങ്കളാഴ്ചയും നിയമസഭക്കുള്ളില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്.

നിയമസഭക്കുള്ളില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് വിളിച്ചില്ലെന്ന ആരോപണം ഉയര്‍ത്തിയാണ് ഇന്ന് പ്രതിപക്ഷം സഭ തടസപ്പെടുത്തിയത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യാത്തരവേള തടസപ്പെടുത്താനാണ് തിങ്കളാഴ്ച പതിപക്ഷം ശ്രമിച്ചത്. രാജ്യം അറിയാന്‍ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട ചോദ്യമാണ് ഉന്നയിക്കുന്നത് അതിനാല്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് പല തവണ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ചെയറിന് മുന്നില്‍ നിന്ന് മുദ്രാവാക്യം മുഴക്കി സഭ പ്രക്ഷുബ്ധമാക്കി അടിസ്ഥാന വിഭാഗങ്ങളുടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത് തടയാനാണ് പ്രതിപക്ഷം ശ്രമിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവച്ചു. പതിനൊന്ന് മണിക്ക് കാര്യോപദേശ സമിതി ചേരുമെന്നും സ്പീക്കര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News