നിയമസഭാ സ്പീക്കര്‍ വിളിച്ച കാര്യോപദേശക സമിതി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കില്ല. സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ശേഷം മാത്രമേ സഭാ നടപടികളില്‍ പങ്കെടുക്കുകയുള്ളു എന്നാണ് പ്രതിപക്ഷ നിലപാട്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.
അനാവശ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭ തടസപ്പെടുത്തുന്ന രീതി പ്രതിപക്ഷം ഇന്നും തുടര്‍ന്നു. വെള്ളിയാഴ്ച അരങ്ങേറിയ പ്രതിപക്ഷ ബഹളത്തിന്റെ തനിയാവര്‍ത്തനത്തിനാണ് തിങ്കളാഴ്ചയും നിയമസഭ സാക്ഷ്യം വഹിച്ചത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ചോദ്യോത്തരവേളയാണ് ഇന്ന് പ്രതിപക്ഷം തടസപ്പെടുത്തിയത്. രാജ്യം അറിയാന്‍ ആഗ്രഹിക്കുന്ന അടിസ്ഥാന വിഭാഗങ്ങളുമായി ബന്ധപെട്ട പ്രധാനപ്പെട്ട വിഷയങ്ങള്‍ക്കാണ് മന്ത്രി കെ.രാധാകൃഷ്ണന്‍ മറുപടി നല്‍കുന്നത് എന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടിയിട്ടും പ്രതിപക്ഷം സഭ തടസപ്പെടുത്തി. തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് സ്പീക്കര്‍ കാര്യോപദേശക സമിതി വിളിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here