കേന്ദ്രം നൽകുന്ന സഹായം ഔദാര്യം അല്ല അവകാശം, ഒന്നിച്ചു നിൽക്കാൻ പ്രതിപക്ഷം തയ്യാറാവുന്നില്ല: മുഖ്യമന്ത്രി

കേന്ദ്രം നൽകുന്ന സഹായം ഔദാര്യമല്ല അവകാശമാണെന്നും  അർഹതപ്പെട്ടത് മാത്രമാണ് കേരളം ചോദിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനർഹമായ ഒന്നും കേരളം ചോദിക്കുന്നില്ല. കടം എടുക്കുന്നതിൽ കേന്ദ്രനത്തിന് നിയന്ത്രണം ഇല്ല എന്നാല്‍  കേരളത്തിന്‍റെ പരിധി വെട്ടി കുറയ്ക്കുകയാണെന്നും വിഹിതം വെട്ടി ചുരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അവകാശം കവരുകയാണ്. ഈ നടപടി തെറ്റ് ആണ് എന്ന്പറയാൻ പ്രതിപക്ഷം തയ്യാറാകുന്നില്ല.  ബി ജെ പി സർക്കാരിനെ എതിർക്കാൻ കോൺഗ്രസിന് എന്താണ് വിഷമം. സംസ്ഥാനത്തിനെതിരെ ഉയർത്തുന്ന വിമർശനത്തിന്‍റെ നേരിയ ഭാഗം എങ്കിലും കോൺഗ്രസ് കേന്ദ്രത്തിനെതിരെ ഉയർത്താൻ തയ്യാറാവുന്നില്ലെന്നും പ്രതിപക്ഷം സംസ്ഥാനത്തിനൊപ്പം ഒന്നിച്ചു നില്‍ക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ALSO READ: 106 കോടിയുടെ വില്‍പ്പന; ഓണ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂമര്‍ ഫെഡ്

വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകൾ എടുത്താൽ മാത്രമേ മതനിരപേക്ഷത സംരംക്ഷിക്കാൻ ക‍ഴിയൂ. കേരളത്തെ മനുഷ്യവാസയോഗ്യമാക്കുന്ന തരത്തിൽ മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചത് നവോഥാന കാലഘട്ടമാണ്.

മതനിരപേക്ഷതയോട് വെള്ളം ചേർക്കുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മലബാര്‍ മില്‍മ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News