കെ ഫോണിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷനേതാവ് ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്; മുഖ്യമന്ത്രി

വികസനപദ്ധതികള്‍ക്ക് തുരങ്കം വെക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ഫോണിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷനേതാവ് ജനങ്ങളെ കൊഞ്ഞനം കുത്തുകയാണെന്ന് മുഖ്യമന്ത്രി. അപരിഷ്‌കൃത ചിന്തകളുമായി നാടിനെ പിന്നോട്ടടിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. എല്ലാ നല്ല കാര്യങ്ങളെയും എതിര്‍ക്കുന്ന പ്രതിപക്ഷത്തിന്റെ മാനസികാവസ്ഥ ജനങ്ങള്‍ക്കെതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വികസനവിരുദ്ധ നിക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്. എല്ലാ നല്ല കാര്യങ്ങളെയും പ്രതിപക്ഷം എതിര്‍ക്കുകയാണ്. അപരിഷ്‌കൃത ചിന്തകളുമായി നമ്മുടെ നാടിനെ പിന്നോട്ടടിപ്പിക്കാന്‍ നോക്കുന്നു. ലോകമെങ്ങുമുളള മാറ്റം ഇവര്‍ കാണുന്നില്ല. കെ ഫോണിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷനേതാവ് ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. നട്ടാല്‍ മുളക്കാത്ത നുണകളാണ് പ്രതിപക്ഷം പറയുന്നത്. ധൂര്‍ത്ത് എന്ന പ്രചാരണത്തിനൊന്നും മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: എളുപ്പത്തില്‍ കെ ഫോണ്‍ കണക്ഷനെടുക്കാം

https://www.kairalinewsonline.com/know-how-to-be-a-k-fon-subscriber

പെന്‍ഷന്‍ മുടക്കാനുളെള നീക്കങ്ങളുള്‍പ്പെടെ പ്രതിപക്ഷം നടത്തുന്നുണ്ട്. ഇത്തരം അത്യന്തം പരിതാപകരമായ മാനസികാവസ്ഥ നാടിന്നും ജനങ്ങള്‍ക്കും എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News