സഭ മുടക്കികളാവുന്ന പ്രതിപക്ഷം

നിയമസഭ മൂന്നാം ദിവസവും സ്തംഭിപ്പിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേളയിലടക്കം പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്നാണ് ഇന്ന് സഭ തടസപെട്ടത്. ചോദ്യോത്തരവേള മുടക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭരണപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെക്കുകയായിരുന്നു.

പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാണ് ആരോപിച്ചായിരുന്നു ഇന്നത്തെ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭാനടപടികള്‍ വേഗത്തില്‍ തീര്‍ക്കുകയും ഇന്നത്തേക്ക് പിരിയുകയായിരുന്നു. പത്ത് മിനിറ്റ് മാത്രമാണ് ഇന്ന് സഭ ചേര്‍ന്നത്.ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സഭാ നടപടികളുമായി സഹകരിക്കാത്ത പ്രതിപക്ഷ നിലപാട് ശരിയല്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ വ്യക്തമാക്കി. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News