എഐ ക്യാമറകളുടെ യഥാർത്ഥ വില അറിയാമോ? ചെലവ് എത്ര?

സേഫ് കേരള പദ്ധതിയുടെ ചെലവ് എന്ന പേരില്‍ പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകള്‍. പദ്ധതിയുടെ മൂലധനച്ചെലവും പ്രവര്‍ത്തനചെലവും ഉള്‍പ്പെടെ 232.25 കോടി രൂപ എന്നതാണ് വസ്തുത.

AI ക്യാമറ ഒന്നിന് 31 ലക്ഷം രൂപ എന്നതായിരുന്നു ആദ്യ പ്രചാരണം. പദ്ധതിയുടെ ആകെ തുകയെ ക്യാമറകളുടെ എണ്ണമായ 726 കൊണ്ട് ഹരിച്ചാണ് ഒരു ക്യാമറയ്ക്ക് 31 ലക്ഷമെന്ന് പ്രതിപക്ഷം കണ്ടെത്തിയത്. പദ്ധതിയുടെ മൂലധനച്ചെലവും പ്രവര്‍ത്തനചെലവും ഉള്‍പ്പെടെ 232.25 കോടി രൂപ എന്നതാണ് വസ്തുത.

ഇതില്‍ 165.89 കോടി മൂലധനച്ചെലവും 66.35 കോടി പ്രവര്‍ത്തന ചെലവുമാണ്. എസ്ആര്‍ഐടിക്ക് 128.15 കോടിക്കാണ് കെല്‍ട്രോണ്‍ കരാര്‍ നല്‍കിയത്. നാലു കമ്പനികള്‍ പങ്കെടുത്ത ടെന്‍ഡറില്‍ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്തത് എസ്ആര്‍ഐടിയാണ്.

726 ഫീല്‍ഡ് എന്‍ഫോഴ്സ്മെന്റ് സംവിധാനങ്ങള്‍ക്ക് കെല്‍ട്രോണ്‍ വാങ്ങിയ ഉപകരണങ്ങള്‍ക്ക് 4.21 കോടിയും കെല്‍ട്രോണ്‍ നിര്‍മിക്കുന്ന ഉപകരണങ്ങളുടെയും വിവിധ മോഡ്യൂളുകളുടെ ഫാബ്രിക്കേഷനും അസംബ്ലിങ്ങും 126 ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങളുടെയും ഗുണ പരിശോധന എന്നിവയ്ക്ക് 1.47 കോടിയുമാണ്.

ഇതിനെല്ലാമുള്ള ജിഎസ്ടി തുക മാത്രം 25.63 കോടി രൂപ. അഞ്ചു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ചെലവ് ജിഎസ്ടി ഉള്‍പ്പെടെ 66.35 കോടിയാണ്. കണക്കുകള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് മാറിമറിയുന്ന കണക്കുകളുമായി പ്രതിപക്ഷവും മാധ്യമങ്ങളും ദിനംപ്രതി രംഗത്തെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News